ഏഴു വയസുകാരിയെ 18 മണിക്കൂർ ക്ലാസ്റൂമിൽ പൂട്ടിയിട്ടു

ഉത്തർപ്രദേശിലെ സംഭാലിൽ ഏഴു വയസുള്ള പെൺകുട്ടിയെ സ്കൂളിൽ 18 മണിക്കൂർ പൂട്ടിയിട്ടു. ക്ലാസ് കഴിഞ്ഞ് കുട്ടികളാരെങ്കിലും റൂമിലുണ്ടോയെന്ന് പരിശോധിക്കാതെ ജീവനക്കാർ സ്കൂൾ പൂട്ടിപ്പോകുകയായിരുന്നു. ഇന്നലെ രാവിലെ സ്കൂൾ തുറന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെത്താതിനെത്തുടർന്ന് കുട്ടിയെ അന്വേഷിച്ച് അമ്മൂമ്മ സ്കൂളിലെത്തിയെങ്കിലും കണ്ടില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടർന്ന് വീട്ടുകാർ വനമേഖലയിലുൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെ എട്ടിന് സ്കൂൾ തുറന്നതോടെ കുട്ടി ക്ലാസ് മുറിയിലുണ്ടെന്നറിഞ്ഞത്.
Read Also: ഉത്തർ പ്രദേശിൽ ബലാത്സംഗങ്ങളും കൊലപാതകങ്ങളും കുറയുന്നു എന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ
അതേസമയം ഇത് അശ്രദ്ധയാണെന്നും മുഴുവൻ സ്കൂൾ ജീവനക്കാർക്കെതിരെയും നടപടിയെടുക്കുമെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
Story Highlights: Uttar Pradesh: Staff lock up school, 7-year-old left behind for 18 hours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here