വിമാനത്തിൽ പുകവലിച്ച യൂട്യൂബർ ബോബി കതാരിയയ്ക്ക് മുൻകൂർ ജാമ്യം

യൂട്യൂബർ ബോബി കതാരിയയ്ക്ക് ആശ്വാസം. സ്‌പൈസ് ജെറ്റ് വിമാനത്തിൽ പുകവലിച്ച കേസിൽ ഡൽഹി പട്യാല ഹൗസ് കോടതി ബോബി കതാരിയക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ബോബി പുകവലിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കഴിഞ്ഞ മാസം യൂട്യൂബർക്കെതിരെ ഡൽഹി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഓഗസ്റ്റ് 13ന് സ്‌പൈസ് ജെറ്റിന് വേണ്ടി ജസ്ബീർ സിംഗ് യൂട്യൂബർക്കെതിരെ പരാതി നൽകി. ജനുവരി 21ന് സ്‌പൈസ് ജെറ്റ് വിമാനമായ എസ്‌ജി-706ൽ ബോബി കതാരിയ യാത്ര ചെയ്‌തതായി സ്‌പൈസ്‌ജെറ്റിന് വേണ്ടി നൽകിയ പരാതിയിൽ പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബോബി കതാരിയയ്‌ക്കെതിരെ നടപടിയും ആവശ്യപ്പെട്ടു. പുകവലിച്ച ശേഷം വീഡിയോയും ഫോട്ടോയും സോഷ്യൽ ഇയാൾ മീഡിയയിൽ അപ്ലോഡ് ചെയ്തു. തുടർന്ന് പൊലീസ് കേസെടുക്കുകയും ചെയ്തു.
ഇതിന് പിന്നാലെ ഡൽഹി കോടതി ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അതേസമയം ഡൽഹിയോട് ചേർന്നുള്ള ഗുരുഗ്രാമിൽ താമസിക്കുന്ന ബോബി കതാരിയ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു. തന്റെ വരാനിരിക്കുന്ന ബയോപിക് സിനിമയുടെ ഭാഗമായാണ് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെ ബോബി വിശേഷിപ്പിച്ചത്. ഈ വീഡിയോ 2019ൽ ദുബായ് എയർപോർട്ടിൽ ചിത്രീകരിച്ചതാണെന്നും അവകാശപ്പെടുന്നു.
Story Highlights: YouTuber Bobby Kataria Who Smoked On Plane Gets Anticipatory Bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here