മട്ടന്നൂർ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്

കണ്ണൂർ ജില്ലയിൽ പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ മറവിൽ വ്യാപക ആക്രമണം നടക്കുകയാണ് . ജില്ലയിൽ ഇന്ന് രണ്ടിടത്ത് ബോംബേറുണ്ടായി. മട്ടന്നൂർ ഇല്ലൻമൂലയിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞു. പെട്രോൾ ബോംബേറിൽ കെട്ടിടത്തിലെ ജനൽ ചില്ലുകൾ തകർന്നു. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആക്രമി ഓടി രക്ഷപ്പെട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. പെട്രോൾ ബോംബാണ് എറിഞ്ഞതെന്നാണ് വിലയിരുത്തൽ. പൊലീസ് ഈ മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.
അതിനിടെ കണ്ണൂർ കല്യാശേരിയിൽ രണ്ട് പെട്രോൾ ബോംബുകളുമായി ഒരാൾ പിടിയിലായി . നാല് പേർ ഓടി രക്ഷപ്പെട്ടു. ഇരുചക്ര വാഹനത്തിൽ ആക്രമണം ലക്ഷ്യമിട്ട് പെട്രോൾ ബോംബുകളുമായി പോകവെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയയത്.കല്ല്യാശ്ശേരി – മാങ്ങാട് റോഡിൽ വെച്ചാണ് പെട്രോൾ ബോംബുകൾ പിടികൂടിയത്
Read Also: പിഎഫ്‌ഐ ഹര്‍ത്താലില്‍ കോട്ടയത്ത് വ്യാപക അക്രമം: ലോട്ടറി കട അടിച്ചുതകര്‍ത്തു
ഇതിനിടെ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കില്ല. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല.
Story Highlights: Bomb attack on Mattannur RSS office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here