ഇന്ത്യ ഓസ്ട്രേലിയ നിർണായ രണ്ടാം ടി20 ഇന്ന്; ജസ്പ്രീത് ബുംറ കളിക്കും

ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. വൈകിട്ട് 7 ന് നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ കളി തോറ്റ രോഹിത് ശർമ്മയും സംഘവും ഇന്നിറങ്ങുന്നത് പരമ്പര സമനിലയിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. അതേസമയം നട്ടെല്ലിന് പരിക്കേറ്റ് ഏഷ്യാ കപ്പ് കളിക്കാതിരുന്ന പേസർ ജസ്പ്രീത് ബുംറ ഇന്ന് ഇറങ്ങിയേക്കും.
കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവർ മിന്നും പ്രകടനം നടത്തുന്നത് ടീമിന് ആശ്വാസമാണ്. മോശം ബൗളിംഗ് പ്രകടനമാണ് ആദ്യ മത്സരത്തിൽ ഇന്ത്യയെ തകർത്തത്. ബുംറ എത്തുന്നതോടെ ഇതിന് പരിഹാരമാകും എന്നാണ് ഇന്ത്യൻ നായകൻ്റെ പ്രതീക്ഷ. മറുവശത്ത് ആരോൺ ഫിഞ്ചും കൂട്ടരും അപരാജിത ലീഡ് നേടാനും ടി20 പരമ്പര സ്വന്തമാക്കാനും വേണ്ടിയാണ് ഇന്ന് ഇറങ്ങുക.
പിച്ച് റിപ്പോർട്ട്:
സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് പറയുമ്പോൾ മൊഹാലിയിലെ പോലെ 200ന് മുകളിൽ സ്കോർ ചെയ്യുക എളുപ്പമല്ല. നാഗ്പൂർ ഗ്രൗണ്ടും വളരെ വലുതാണ്, ഇവിടെ ബാറ്റ് ചെയ്യാൻ അൽപ്പം ബുദ്ധിമുട്ടാണ്. പിച്ചിൽ 160ന് മുകളിലുള്ള ഏത് സ്‌കോറും മാന്യമായി കണക്കാക്കാം. ബൗളർമാർക്ക് ഈ പിച്ചിൽ നിർണായക പങ്ക് വഹിക്കാനാകും. പ്രത്യേകിച്ച് ആദ്യ ഇന്നിംഗ്‌സിൽ ബൗളർമാർക്ക് നിർണായക പങ്ക് വഹിക്കാം. രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗ് അൽപ്പം ബുദ്ധിമുട്ടായിരിക്കും. ടോസിനെ സംബന്ധിച്ചിടത്തോളം ആദ്യം ബാറ്റ് ചെയ്യാൻ അനുകൂലമായ പിച്ചാണ്. ടോസ് നേടുന്ന ടീമിന് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കാനാകുമെന്നാണ് പ്രതീക്ഷ.
കാലാവസ്ഥ റിപ്പോർട്ട്:
നാഗ്പൂർ ടി20 മത്സരത്തിൽ കാലാവസ്ഥ മോശമാക്കും. മഴ മത്സരത്തെ ബാധിച്ചേക്കും. വെള്ളിയാഴ്ചയും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ത്യക്ക് തിരിച്ചുവരാനുള്ള അവസാന അവസരമാണിത്. മൊഹാലി ടി20 ടീം ഇന്ത്യ 4 വിക്കറ്റിന് പരാജയപ്പെട്ടു, മത്സരം മുടങ്ങുകയോ ടീം തോൽക്കുകയോ ചെയ്‌താൽ, ടീം ഇന്ത്യയുടെ പരമ്പര നേടുകയെന്ന സ്വപ്നം അപൂർണമാകും.
Story Highlights: IND vs AUS: Rain Likely To Play Spoilsport During Second T20I
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here