Advertisement

കാനഡയില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം വര്‍ധിക്കുന്നു; വിദ്യാർഥികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

September 23, 2022
Google News 2 minutes Read

കാനഡയിലെ ഇന്ത്യൻ പൗരൻമാർക്കും അവിടേക്ക് പോകുന്ന വിദ്യാർഥികൾക്കും വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് വിദേശകാര്യമന്ത്രാലയം നിർദേശിച്ചു. കാനഡയിലെ വിവിധ ഭാഗങ്ങളിൽ വിദ്വേഷ ആക്രമണങ്ങളും വംശീയ അതിക്രമങ്ങളും ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം ജാഗ്രത മുന്നറിയിപ്പ് ഇറക്കിയിട്ടുള്ളത്.(india cautions students in canada)

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

ഇന്ത്യക്കാർക്കെതിരെ ആക്രമണം നടത്തിയവർക്കെതിരെ നടപടി എടുക്കണമെന്ന് വിദേശകാര്യമന്ത്രാലയം കാനഡയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ല. ആരേയും അറസ്റ്റ് ചെയ്തിട്ടുമില്ല. തുടര്‍ന്നാണ് പുറത്ത് പോവുമ്പോഴും മറ്റും ജാഗ്രത പാലിക്കമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. കാനഡയിലുള്ള ഇന്ത്യക്കാർ അവിടെയുളള ഇന്ത്യൻ ഹൈ കമ്മീഷണറുടെ വെബ്സൈറ്റിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Story Highlights: india cautions students in canada

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here