നെഹ്‌റുവിന് കഴിയാതിരുന്ന പല കാര്യങ്ങളും നരേന്ദ മോദിക്ക് സാധിച്ചു; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

ജവഹര്‍ലാല്‍ നെഹ്‌റുവിന് കഴിയാതിരുന്ന പല കാര്യങ്ങളും പ്രധാനമന്ത്രി നരേന്ദ മോദിക്ക് കഴിയുന്നുണ്ടെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. താഴെത്തട്ടില്‍ നിന്ന ഉയര്‍ന്നുവന്ന പ്രധാനമന്ത്രി മോദി എല്ലാവരേയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.(modi did what even nehru could not says aarif muhammed khan)
‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് പ്രൈം മിനിസ്റ്റര്‍ നരേന്ദ്ര മോദി സ്പീക്‌സ്’ എന്ന പുസ്തകമാണ് ഗവര്‍ണര്‍ പ്രകാശനം ചെയ്തത്. 2019 മേയ് മുതല്‍ 2020 മേയ് വരെയുളള കാലയളവില്‍ വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ 86 പ്രസംഗങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമായ പുസ്തകം കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പുറത്തിറക്കിയിരിക്കുന്നത്. വെല്ലുവിളികളെ അവസരമാക്കി മാറ്റുന്ന പുതിയ ഇന്ത്യയെന്ന കാഴ്ചപ്പാടാണ് പുസ്തകത്തിലുളളതെന്ന് മുന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പ്രസംഗത്തിനിടെ പറഞ്ഞു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ സ്വാഗത പ്രസംഗം നടത്തി.
Story Highlights: modi did what even nehru could not says aarif muhammed khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here