ലഹരിവിരുദ്ധ കാമ്പയിൻ: ഗവർണർ നിരസിച്ച പരിപാടിയിൽ മുഖ്യമന്ത്രി ഉദ്ഘാടകൻ

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. ഒക്ടോബർ രണ്ടിനാണ് സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിൻ പരിപാടി.പരിപാടിയുടെ ഉദ്‌ഘാടനത്തിന് പങ്കെടുക്കാനുള്ള സർക്കാർ ക്ഷണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ നിരസിച്ചിരുന്നു. ഓണംവാരാഘോഷ പരിപാടിയിൽ ക്ഷണിക്കാത്തതിലെ അതൃപ്‌തിയും ഗവർണർ അറിയിച്ചു.(pinarayi vijayan inaugurates anti drug day)
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര് ശക്തമായതിന് പിന്നാലെയാണ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയത്. ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്‌ഘാടത്തിന് താൻ പങ്കെടുക്കില്ലെന്ന് ക്ഷണിക്കാൻ എത്തിയ തദ്ദേശസ്വയംഭരണ മന്ത്രി എംബി രാജേഷിനെയും ചീഫ് സെക്രട്ടറിയോടും ഗവർണർ വ്യക്തമാക്കി. ഒക്ടോബർ രണ്ടിനാണ് ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തുടനീളം വ്യാപക ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ലഹരിവസ്തുക്കൾ കണ്ടെത്താൻ സംസ്ഥാന അതിര്‍ത്തികളില്‍ റെയിഡും സ്‌കൂള്‍, കോളജ് ബസ് സ്റ്റോപ്പുകളില്‍ പട്രോളിംഗും ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ലഹരി വിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമായി പരിശോധന ശക്തമാക്കാനാണ് നിര്‍ദേശം.
Story Highlights: pinarayi vijayan inaugurates anti drug day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here