ഹർത്താലിനിടെ പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി; പ്രതിയെ തിരിച്ചറിഞ്ഞു

ഹർത്താലിനിടെ കൊല്ലം പള്ളിമുക്കിൽ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. കൂട്ടിക്കട സ്വദേശി ഷംനാദിനെയാണ് പൊലീസ് തിരിച്ചറിഞ്ഞത്.ഇയാൾ എസ്ഡിപിഐ കൂട്ടിക്കട ബ്രാഞ്ച് പ്രസിഡന്‍റാണെന്ന് പൊലീസ് പറഞ്ഞു.(police recognized sdpi leader)
ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ആൻറണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. പട്രോളിംഗിനിടെ യാത്രക്കാരെ സമരാനുകൂലികൾ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ, ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്.
അതേസമയം കണ്ണൂർ മട്ടന്നൂർ ആർഎസ്എസ് കാര്യാലയം ആക്രമിച്ചതിൽ 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. വെമ്പടി സ്വദേശി സുജീർ, കൂരംമുക്ക് വട്ടക്കയം സ്വദേശി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. കീച്ചേരിക്ക് അടുത്ത് ചെള്ളേരിയിൽ വച്ചാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11.30 യോടെയായിരുന്നു കണ്ണൂർ മട്ടന്നൂർ ആർഎസ്എസ് കാര്യാലയത്തിൽ പെട്രോൾ ബോംബ് എറിഞ്ഞത്.
അക്രമിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൃത്യം നിർവഹിച്ച രണ്ടുപേരും പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകരാണ്. ആസൂത്രിതമായി പെട്രോൾ ബോംബ് തയ്യാറാക്കിയ ശേഷം ആർഎസ്എസ് കാര്യാലയം അക്രമിക്കുക എന്ന പദ്ധതി നേരത്തെ തന്നെ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ഇരുവരും ഇരുചക്ര വാഹനത്തിൽ എത്തി ആർഎസ്എസ് കാര്യാലയം ലക്ഷ്യമാക്കി പെട്രോൾ ബോംബ് എറിഞ്ഞ് രക്ഷപ്പെട്ടത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
Story Highlights: police recognized sdpi leader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here