Advertisement

ലോകം വെർച്വലിലേക്ക് മാറുന്നു, സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യം; മമ്മൂട്ടി

September 24, 2022
Google News 3 minutes Read

ലോകം മുഴുവൻ സൈബർ കുറ്റകൃത്യങ്ങൾ കാരണം ബുദ്ധിമുട്ടുകയാണ്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യമാണെന്ന് നടൻ മമ്മൂട്ടി. കേരള പൊലീസിന്റെ നേതൃത്വത്തിൽ നടന്ന കൊക്കൂൺ രാജ്യാന്തര കോൺഫറൻസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.(every one need to be aware of cyber attacks- mammotty)

ടെക്നോളജിയും, സൈബർ കുറ്റകൃത്യങ്ങളും സമാന്തരമായി വളരുകയാണ്. ഈ ഘട്ടത്തിൽ പൊലീസിന് വളരെയേറെ ഉത്തരവാദിത്തം ഉണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. സൈബർ ക്രിമിനലുകളെ കൈകാര്യം ചെയ്യേണ്ടതിനുള്ള പരിമിതികൾ മറികടക്കുന്നതിന് ഇത്തരത്തിലുള്ള കോൺഫറൻസുകൾ സഹായകരമാകും.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

ലോകം മുഴുവൻ സൈബർ കുറ്റകൃത്യങ്ങൾ കാരണം ബുദ്ധിമുട്ടുകയാണ്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യമാണ്. ലോകം വെർച്വലിലേക്ക് മാറുന്ന ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ ഘട്ടത്തിൽ സൈബർ ഡോം സോഷ്യൽ മീഡിയയുടെ അടുത്ത ഘട്ടമായ മെറ്റേവേഴ്സിലേക്ക് എത്തുന്നതും കാലഘട്ടത്തിന്റെ ആവശ്യ​​ഗതയാണെന്നും മമ്മൂട്ടി പറഞ്ഞു.

ഡിജിപി അനിൽകാന്ത് ഐപിഎസ് കോൺഫറൻസ് റൗണ്ട് അപ്പ് വിശദീകരിച്ചു. കൊച്ചി മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ , ഹൈബി ഈഡൻ എം.പി, ഡിജിപി അനിൽകാന്ത് ഐപിഎസ്, എഡിജിപി ഹെഡ് ക്വാട്ടേഴ്സ് കെ. പത്മകുമാർ ഐപിഎസ് , സൈബർ ഡോം നോഡൽ ഓഫീസർ പി. പ്രകാശ് ഐപിഎസ് തുടങ്ങിയവർ പങ്കെടുത്തു.

Story Highlights: every one need to be aware of cyber attacks- mammotty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here