ബിജെപി-ആര്‍എസ്എസ് തര്‍ക്കം: പന്തളം നഗരസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ രാജിവച്ചു

പന്തളം നഗരസഭയിലെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ വി പ്രഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് വാട്ട്‌സാപ്പിലൂടെ ജില്ലാ പ്രസിഡന്റ് വി.എ. സൂരജിന് കൈമാറി. ശനിയാഴ്ച്ച ഉച്ചയോയാണ് രാജിക്കത്ത് കൈമാറിയത്. (k v prabha resigns from panthalam municipality due to conflict between bjp and rss)
രണ്ട് മാസം മുമ്പ് കെ.വി. പ്രഭയും ചെയര്‍പേഴ്‌സണ്‍ സുശീലാ സന്തോഷും പരസ്യമായി തര്‍ക്കത്തിലേര്‍പ്പെട്ടത് സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. രണ്ട് മാസം പിന്നിട്ടിട്ടും സംസ്ഥാന നേതൃത്വം വിഷയത്തില്‍ നടപടിയെടുക്കാത്തതാണ് പ്രഭയെ പ്രകോപിതനാക്കിയതെന്നും സൂചനയുണ്ട്.
നഗരസഭയില്‍ ഭരണപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ട പാര്‍ലമെന്ററി പാര്‍ട്ടി ഫലപ്രദമായി കൂടാന്‍ കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ആരോടും ആലോചിക്കാതെ ചെയര്‍പേഴ്‌സണ്‍ എടുക്കുന്ന തീരുമാനങ്ങള്‍ കൗണ്‍സില്‍ അംഗങ്ങളെ വെട്ടിലാക്കുന്നതാണെന്നും പ്രഭ പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ രാജിക്കത്തില്‍ പറയുന്നു. നഗരസഭാ ഭരണം പൂര്‍ണ്ണ പരാജയമാണെന്നും കത്തില്‍ സൂചനയുണ്ട്.
Story Highlights: k v prabha resigns from panthalam municipality due to conflict between bjp and rss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here