Advertisement

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂരിൽ

September 24, 2022
1 minute Read
rahul gandhi bharat jodo yatra thrissur

ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂരിൽ പര്യടനം തുടരുന്നു. രാവിലെ ആറരക്ക് പേരാമ്പ്രയിൽ നിന്ന് ആരംഭിച്ച പദയാത്രയുടെ ആദ്യഘട്ടം കൊടകര വഴി ആമ്പല്ലൂരിൽ സമാപിക്കും.

രണ്ടാംഘട്ടം വൈകിട്ട് അഞ്ചു മണിക്ക് ആമ്പല്ലൂരിൽ നിന്ന് ആരംഭിച്ചു സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. തേക്കിൻകാട് മൈതാനിയിലാണ് പൊതുസമ്മേളനം. ഇന്നുച്ചയ്ക്ക് രാമനിലയത്തിൽ മത സമുദായിക നേതാക്കളുമായും പൗരപ്രമുഖരുമായും രാഹുൽഗാന്ധി കൂടിക്കാഴ്ച്ച നടത്തും. സാഹിത്യ അക്കാദമിയിൽ കലാ സാംസ്‌കാരിക പ്രമുഖരുമായും കൂടിക്കാഴ്ച്ച നിശ്ചയിച്ചിട്ടുണ്ട്.

Story Highlights: rahul gandhi bharat jodo yatra thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top