മന്ത്രിയായിരിക്കെ തൊഴിൽരഹിത വേതനവും, കർഷക തൊഴിലാളി പെൻഷനും നടപ്പാക്കി; കേരളത്തിലെ അധ്വാന വർഗത്തിന് ഒരിക്കൽ മറക്കാൻ സാധിക്കാത്ത നേതാവ്

കേരളത്തിലെ അധ്വാന വർഗത്തിന് ഒരിക്കൽ മറക്കാൻ സാധിക്കാത്ത നേതാവാണ് ആര്യാടൻ മുഹമ്മദ്. തൊഴിലാളികൾക്ക് വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും മന്ത്രിയായിരിക്കെ നടത്തിയ ഇടപെടലുകളും സമാനതകളില്ലാത്തതാണ്. തൊഴിൽരഹിത വേതനവും, കർഷക തൊഴിലാളി പെൻഷനും നടപ്പാക്കിയത് 1980ൽ ആര്യാടൻ തൊഴിൽ മന്ത്രിയായിരിക്കെയാണ്. ( aryadan muhammed introduced farmer pension )
1980ലെ നായനാർ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായിരുന്നു അദ്ദേഹം. അന്നാണ് ആര്യാടൻ മുഹമ്മദ് ഇടപെട്ട് കർഷക തൊഴിലാളി പെൻഷൻ അവതരിപ്പിച്ചത്.
Read Also: ‘വാവിട്ട് കരഞ്ഞുകൊണ്ട് ബാപ്പുട്ടി എന്നോട് പറഞ്ഞു വാപ്പ പോയി’; വികാരാധീതനായി എ.കെ ആന്റണി
1995 ആന്റണി മന്ത്രി സഭയിൽ തൊഴിൽ-ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2011ൽ ഉമ്മൻചാണ്ടി മന്ത്രി സഭയിൽ വൈദ്യുതി മന്ത്രിയായി. തൊഴിൽരഹിത വേതനവും, കർഷക തൊഴിലാളി പെൻഷനും നടപ്പാക്കിയത് 1980ൽ ആര്യാടൻ തൊഴിൽ മന്ത്രിയായിരിക്കെയാണ്. 2005ൽ ആർജിജിവൈ പദ്ധതിയിൽ മലയോരങ്ങളിൽ വൈദ്യുതി എത്തി. 2011ൽ മലബാറിൽ പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്.
Story Highlights: aryadan muhammed introduced farmer pension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here