പോപ്പുലർ ഫ്രണ്ടിന് സംസ്ഥാന സർക്കാരിന്റെ സഹായം കിട്ടി; കെ സുരേന്ദ്രൻ

പോപ്പുലർ ഫ്രണ്ടിന് സംസ്ഥാന സർക്കാരിന്റെ സഹായം കിട്ടിയെന്ന് കെ സുരേന്ദ്രൻ.
ഹർത്താൽ ദിവസം സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിച്ചു. പിഎഫ്ഐ അക്രമങ്ങൾക്ക് എതിരെ കോൺഗ്രസ് ഒന്നും മിണ്ടിയില്ല . പോപ്പുലർ ഫ്രണ്ടിനെ കുറിച്ച് മിണ്ടാൻ രാഹുൽ ഗാന്ധിക്കും പിണറായി വിജയനുമായില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ആംബുലൻസുകൾ വരെ ആക്രമിക്കപ്പെട്ടു. സർക്കാർ നോക്കുകുത്തിയായി. പൊലീസ് നിഷ്ക്രിയമായി. തണുപ്പൻ സമീപനമാണ് പോപുലർ ഫ്രണ്ടിന്റെ അഴിഞ്ഞാട്ടത്തിനോട് സർക്കാർ പുലർത്തിയത്. രാഹുൽ ഗാന്ധി ജോഡോ യാത്രയിൽ ഒരിക്കൽ പോലും പോപുലർ ഫ്രണ്ടിനെ തള്ളിപ്പറഞ്ഞില്ല.
ഭീകരവാദികൾക്ക് മുമ്പിൽ മുട്ടുമടക്കാൻ ബി.ജെ.പി തയാറല്ല. പാലാ ബിഷപ്പ് പറഞ്ഞതും തലശേരി ബിഷപ്പ് പറഞ്ഞതും ബി.ജെ.പി എത്രയോ കാലമായി പറയുന്നതാണ്. ക്രൈസ്തവ സമൂഹത്തിനൊപ്പം ബി.ജെ.പിയുണ്ടാകുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Read Also: പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ വിട്ടു; 30ആം തീയതി കോടതിയിൽ ഹാജരാക്കണം
Story Highlights: K Surendran About Popular Front Hartal, Kerala Government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here