Advertisement

അടങ്ങാതെ പ്രക്ഷോഭകര്‍; ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40 കടന്നു; 700ലധികം പേര്‍ അറസ്റ്റില്‍

September 25, 2022
Google News 2 minutes Read
more than 40 killed in iran protest and 700 arrest

മതപൊലീസിന്റെ അടിച്ചമര്‍ത്തലില്‍ പിന്‍വാങ്ങാതെ ഇറാന്‍ ജനത. മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 41 ആയി. ഇതുവരെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം 700ലധികമായെന്നാണ് റിപ്പോര്‍ട്ട്.

വലിയ അടിച്ചമര്‍ത്തലുകളിലൂടെ പ്രതിഷേധക്കാരെ നേരിടുകയാണ് ഇറാന്‍ പൊലീസ്. നൂറുകണക്കിന് മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. സമരത്തെ അടിച്ചമര്‍ത്തുന്നതിനൊപ്പം വാട്‌സ്ആപ്, സ്‌കൈപ്, ലിങ്ക്ഡ്ഇന്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മിഡിയാ പ്ലാറ്റ്‌ഫോമുകളിലും ഇറാന്‍ ഭരണകൂടം നിയന്ത്രമേര്‍പ്പെടുത്തിയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

41 പേര്‍ മരിച്ചെന്നാണ് ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിഷേധക്കാര്‍ പൊതു, സ്വകാര്യ സ്വത്തുക്കള്‍ക്ക് തീയിട്ടെന്നും ഇതിനാലാണ് അറസ്റ്റെന്നുമാണ് പൊലീസിന്റെ വാദം.

Read Also: മുടിമുറിച്ചും ഹിജാബ് കത്തിച്ചും സ്ത്രീകൾ; മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധം കടുക്കുന്നു

ഇറാനില്‍ ശിരോവസ്ത്രത്തിന്റെ പേരില്‍ മതപൊലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണപ്പെട്ടതിന് പിന്നാലെ രാജ്യത്ത് കടുത്ത പ്രതിഷേധമാണുണ്ടാകുന്നത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കോമ സ്റ്റേജിലായിരുന്ന മഹ്സ അമിനി എന്ന ഇറാന്‍ മുന്‍ ഫുട്ബോള്‍ താരം കൂടിയായ യുവതി കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. മഹ്സയുടെ മരണം ദാരുണമെന്ന് വിശേഷിപ്പിച്ച് ഇറാന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് പരസ്യ പ്രതിഷേധങ്ങളിലേക്ക് കാര്യങ്ങളെത്തിയത്. ഹിജാബ് കത്തിച്ചും മുടിമുറിച്ചും ഇറാനിലെ സ്ത്രീകള്‍ ഭരണകൂടത്തെ വെല്ലുവിളിച്ചതോടെ പ്രതിഷേധം പ്രക്ഷോഭത്തിലേക്കെത്തുകയായിരുന്നു.

Story Highlights: more than 40 killed in iran protest and 700 arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here