അഭ്യൂഹങ്ങൾ അസ്ഥാനത്ത്; ധോണിയുടെ വാർത്താ സമ്മേളനം വെറും മാർക്കറ്റിംഗ് തന്ത്രം

ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എംഎസ് ധോണി ഇന്ന് രണ്ട് മണിക്ക് വാർത്താസമ്മേളനം നടത്തുന്ന എന്ന വാർത്തയോട് ആളുകൾ പല തരത്തിലാണ് പ്രതികരിച്ചത്. ധോണി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്നായിരുന്നു അതിൽ ഏറെ പ്രധാനപ്പെട്ട പ്രതികരണം. ഈ തരത്തിലാണ് ട്വിറ്ററിലും മറ്റും ആളുകൾ ഇത് ചർച്ച ചെയ്തതും. എന്നാൽ ഈ അഭ്യൂഹങ്ങളൊക്കെ അസ്ഥാനത്തായിരിക്കുകയാണ്. വെറും മാർക്കറ്റിംഗ് തന്ത്രമായാണ് ധോണി ഇന്ന് വാർത്താസമ്മേളനം നടത്തിയത്.
ഓറിയോ ബിസ്കറ്റ്സിൻ്റെ മാർക്കറ്റിംഗ് തന്ത്രം മാത്രമായിരുന്നു ഇന്ന് നടന്ന വാർത്താസമ്മേളനം. 2011 ൽ ഇന്ത്യ ലോകകപ്പ് നേടിയ അതേ വർഷമാണ് രാജ്യത്ത് ഓറിയോ അവതരിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് 2011ലെ ഓർമകൾ തിരികെ കൊണ്ടുവരാനുള്ള ഒരു ഹാഷ്ട്രാഗ് തന്ത്രമായിരുന്നു വാർത്താസമ്മേളനം.
Story Highlights: ms dhoni press meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here