ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ പ്രശ്‌നമില്ല; പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ബിജെപിയെന്ന് നിതീഷ് കുമാര്‍

രാജ്യത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ തര്‍ക്കമില്ലെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ബിജെപി പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാന്‍ പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ ഒരേയൊരു ആഗ്രഹം ദേശീയ തലത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിക്കണമെന്നാണ്. കൂടുതല്‍ പാര്‍ട്ടികളെ ഒരുമിച്ച് കൊണ്ടുവരേണ്ടതുമുണ്ട്. രാജ്യത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ തര്‍ക്കമില്ല. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ബിജെപി പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. നിതീഷ് കുമാര്‍ പറഞ്ഞു.
മുന്‍ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഹരിയാനയിലെ രാഷ്ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു കുമാര്‍.
Read Also: പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുത്താൻ നീക്കം; നിതീഷ്-ലാലുപ്രസാദ്-സോണിയ ഗാന്ധി കൂടിക്കാഴ്ച ഇന്ന്
എന്‍സിപി നേതാവ് ശരദ് പവാര്‍, ശിരോമണി അകാലിദളിന്റെ സുഖ്ബീര്‍ സിംഗ് ബാദല്‍, സിപിഐഎം നേതാവ് സീതാറാം യെച്ചൂരി, ആര്‍ജെഡിയുടെ തേജസ്വി യാദവ് എന്നിവരും റാലിയില്‍ പങ്കെടുത്തു. അതേസമയം മമതാ ബാനര്‍ജി പങ്കെടുത്തില്ലെന്നാണ് വിവരം.
Story Highlights: no issue between hindu and muslim in india problems created by bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here