Advertisement

ഹർത്താൽ അക്രമം: വടകരയിൽ പോപ്പുലർ ഫ്രണ്ട് കോഴിക്കോട് ജില്ലാ സെക്രട്ടറിയടക്കം മൂന്ന് പേർ അറസ്റ്റിൽ

September 25, 2022
Google News 1 minute Read

ഹർത്താൽ അക്രമത്തിൽ പോപ്പുലർ ഫ്രണ്ട് കോഴിക്കോട് ജില്ലാ സെക്രട്ടറിയടക്കം മൂന്ന് പേർ വടകരയിൽ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി അടക്കാത്തെരു സ്വദേശി നിസാമുദീൻ, എസ്ഡിപിഐ ഏരിയാ കമ്മറ്റി അംഗം നടക്കുതാഴ സ്വദേശി ഷൗക്കത്ത്, എസ്ഡിപിഐ ഏരിയാ കമ്മറ്റി സെക്രട്ടറി വടകര സ്വദേശി നഫ്‌നാസ് എന്നിവരാണ് പിടിയിലായത്. അടക്കാത്തെരുവിൽ വെച്ച് ലോറിയുടെ ഗ്ലാസ് എറിഞ്ഞ് തകർത്ത സംഭവത്തിലാണ് അറസ്റ്റ്.

അതേസമയം കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് റെയ്ഡ്. കണ്ണൂർ ടൗൺ പൊലീസാണ്‌ റെയ്ഡ് നടത്തുന്നത്. നഗരത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന തുടരുന്നു.

Read Also: കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ്

മട്ടന്നൂർ, ചക്കരക്കല്ല്, ഇരിട്ടി, ഉളിയിൽ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തുന്നു. നേതാക്കളുടെ സാമ്പത്തിക സ്രോതസും, ഹർത്താൽ ഗൂഢാലോചന കണ്ടെത്തുകയുമാണ് റെയ്ഡിന്റെ ലക്ഷ്യം.

Story Highlights: Popular Front Workers Arrested in Vadakara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here