Advertisement

ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി ഒക്ടോബര്‍ 11ന് പരിഗണിക്കും

September 25, 2022
2 minutes Read
kerala petition on stray dogs

ലാവ്‌ലിന്‍ കേസ് വീണ്ടും ഒക്ടോബര്‍ 11 ന് സുപ്രിംകോടതി പരിഗണിക്കും. 32 തവണയാണ് കേസ് ഇതുവരെ മാറ്റി വച്ചത്. (supreme court will consider lavlin case on October 11)

പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്നു പേര്‍ വിചാരണ നേരിടേണ്ടതില്ല എന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതിയിലെത്തിയിട്ടുള്ളത്. നിലവിലെ പ്രതികള്‍ നല്‍കിയ അപ്പീലും കക്ഷി ചേരാനുള്ള വി.എം സുധീരന്റെ അപേക്ഷയും ഉള്‍പ്പെടെ ആകെ അഞ്ചു ഹര്‍ജികളാണ് സുപ്രിംകോടതി പരിഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് രണ്ടാമത്തെ കേസായാണ് ലാവ്‌ലിന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രിം കോടതിയെ സമീപിക്കുന്നത്. കേസില്‍ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചത്.

Story Highlights: the supreme court will consider lavlin case on October 11

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top