Advertisement

കൊല്ലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

September 25, 2022
Google News 2 minutes Read

കൊല്ലം ചടയമംഗലത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചടയമംഗലം അക്കോണം സ്വദേശി കിഷോർ എന്നറിയപ്പെടുന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അടൂർ പഴകുളം സ്വദേശിനി 24 കാരിയായ ലക്ഷ്മി പിള്ളയാണ് ഈ മാസം 20ന് ആത്മഹത്യ ചെയ്തത്. യുവതി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അടൂർ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ളയാണു മരിച്ചത്. വിദേശത്തു നിന്നെത്തിയപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെന്നാണ് ഭര്‍ത്താവിന്റെ മൊഴി നൽകിയത്.

ഒരു വര്‍ഷം മുന്‍പായിരുന്നു ലക്ഷ്മിയും കിഷോറും തമ്മിലുള്ള വിവാഹം. കുവൈത്തില്‍നിന്ന് രാവിലെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെന്നാണ് കിഷോറിന്റെ മൊഴി. എന്നാലിതില്‍ ദുരൂഹതയുണ്ടെന്നാണ് ലക്ഷ്മിയുടെ വീട്ടുകാരുടെ ആരോപണം.

Read Also: കൊല്ലത്ത് യുവാവ് തൂങ്ങിമരിച്ച നിലയില്‍; മാതാവിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി

വിവാഹശേഷം ഒരുമാസം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്. എന്താണ് ലക്ഷ്മിയെ മരണത്തിലേക്ക് എത്തിച്ചതെന്നു വ്യക്തമല്ല. സ്ത്രീധനമായി ആവശ്യപ്പെട്ട സ്വർണവും പണവും നൽകിയിരുന്നതായി ലക്ഷ്മിയുടെ ബന്ധുക്കൾ പറയുന്നു. കിരണിന്റെ വീട്ടിൽ അമ്മയും സഹോദരിയും ആണ് താമസിച്ചിരുന്നത്.

Story Highlights: Young woman hanged to death in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here