Advertisement

‘പന്ത് റിലീസാവുന്നതുവരെ ബൗളറെ ശ്രദ്ധിക്കുക’; ഇംഗ്ലണ്ട് – ഇന്ത്യ റണ്ണൗട്ട് വിവാദത്തിൽ പ്രതികരിച്ച് ഇയാൻ ബിഷപ്പ്

September 26, 2022
Google News 21 minutes Read

ഇംഗ്ലണ്ടിനെതിരായ വനിതാ ഏകദിന പരമ്പരയിലെ റണ്ണൗട്ട് വിവാദത്തിൽ പ്രതികരിച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ഇയാൻ ബിഷപ്പ്. പന്ത് റിലീസാവുന്നതുവരെ ബൗളറെ ശ്രദ്ധിക്കുകയാണ് ബാറ്റർ ചെയ്യേണ്ടതെന്നും ഇക്കാര്യത്തിൽ വിരാട് കോലിയെയും കെയിൻ വില്ല്യംസണെയും കണ്ട് പഠിക്കാമെന്നും ബിഷപ്പ് ട്വീറ്റ് ചെയ്തു.

‘അത് വളരെ ലളിതമാണ്. കെയിൻ വില്ല്യംസണും വിരാട് കോലിയും ചെയ്യുന്നതുപോലെ പന്ത് റിലീസാവുന്നതുവരെ ബൗളറെയും പന്തിനെയും ശ്രദ്ധിക്കുക. അങ്ങനെയെങ്കിൽ ഈ തർക്കങ്ങളൊക്കെ പമ്പകടക്കും. ഈ മഹാന്മാരായ കളിക്കാരെപ്പോലെ ബാക്കപ്പ് ചെയ്യാൻ യുവ താരങ്ങളെ നമുക്ക് പഠിപ്പിക്കാം. വിക്കറ്റിനിടയിൽ ഓടുകയെന്നത് ഒരു കഴിവാണ്. ബൗളർമാർ പന്ത് റിലീസ് ചെയ്യുന്നത് മുൻകൂട്ടി കണക്കുകൂട്ടി ഒരു ദ്രുത തുടക്കത്തിനു ശ്രമിക്കുന്നത്, ഒന്നുകിൽ അവർ അശ്രദ്ധരാവാം. അല്ലെങ്കിൽ അവർ നീതിപൂർവമല്ലാത്ത മുൻതൂക്കമെടുക്കുകയാണ്. എന്ത് തന്നെയായാലും അതിൽ ഒഴികഴിവില്ല.’- ബിഷപ്പ് പറയുന്നു.

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ അവസാന വിക്കറ്റായ ഷാർലറ്റ് ഡീനിനെ ദീപ്തി ശർമ റണ്ണൗട്ടാക്കിയതാണ് വിവാദമായത്. ഡീനിന് മങ്കാദിംഗിനെ അമാന്യമായ പുറത്താവലിൽ നിന്ന് റണ്ണൗട്ട് ഗണത്തിൽ ഉൾപ്പെടുത്തിയതിനു ശേഷം പുറത്താവുന്ന ആദ്യ ബാറ്റർ കൂടിയാണ് ഷാർലറ്റ്. ഷാർലറ്റിന് പല തവണ മുന്നറിയിപ്പ് നൽകിയിട്ടാണ് താൻ റണ്ണൗട്ടാക്കിയതെന്ന് ദീപ്തി ശർമ അറിയിച്ചിരുന്നു. എന്നാൽ, ഇത് ഇംഗ്ലണ്ട് താരം ഹെതർ നൈറ്റ് തള്ളി. മുന്നറിയിപ്പ് നൽകിയില്ലെന്നും നിയമത്തിൻ്റെ പരിധിയിൽ വരുന്നതിനാൽ മുന്നറിയിപ്പ് നൽകേണ്ട കാര്യമില്ലെന്നും ഹെതർ പറഞ്ഞു. നിയമപരമായതിനാൽ മുന്നറിയിപ്പ് നൽകിയെന്ന നുണ പറഞ്ഞ് ആ വിക്കറ്റിനെ ന്യായീകരിക്കാൻ ശ്രമിക്കേണ്ട കാര്യമില്ലെന്നും ഹെതർ ട്വീറ്റ് ചെയ്തു. പരുക്കേറ്റ് വിശ്രമത്തിലുള്ള ഹെതർ ഇന്ത്യക്കെതിരെ കളിച്ചിരുന്നില്ല.

Story Highlights: deepti sharma runout ian bishop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here