തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കൊപ്പം നൃത്തം ചെയ്ത് കത്രീന; വിഡിയോ വൈറൽ

ബോളിവുഡ് താരം കത്രീന കൈഫ് അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് . ഇപ്പോഴിതാ കുട്ടികളോടൊപ്പമുള്ള നടിയുടെ ഡാൻസ് വിഡിയോ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയാണ്.
തമിഴ്നാട്ടിലെ മധുരയിലെ മൗണ്ടൻ വ്യൂ എന്ന സ്കൂളിലെ കുട്ടികൾക്കൊപ്പമുളള ഡാൻസ് വിഡിയോയാണ് പുറത്ത് വന്നത്. ‘അറബികുത്ത്’ എന്ന ഗാനത്തിനാണ് കുട്ടികൾക്കൊപ്പം കത്രീന നൃത്തം ചെയ്യുന്നത്.
നടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മികച്ച കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. നടിയുടെ ലാളിത്യത്തെ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചുമൊക്കെ ആരാധകർ വാചാലരാവുന്നു.
The most adorable human being ❤️#katrinakaif pic.twitter.com/xrTTLMVExF
— Miri Miri (@KatrinauniqueD) September 25, 2022
#katrinakaif dance in #Arabickuthu with kids ??
— myqueenkay (@myqueenkay1) September 25, 2022
Mountain View School pic.twitter.com/ogTPMp3rNd
ദരിദ്രരായ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം നൽകുന്നതിനായി റിലീഫ് പ്രൊജക്റ്റ് ഇന്ത്യയുടെ ഭാഗമായി 2015-ലാണ് തമിഴ്‌നാട്ടിലെ മൗണ്ടൻ വ്യൂ സ്കൂൾ തുറന്നത്. കത്രീന കൈഫിന്റെ അമ്മ സൂസെയ്ൻ വളരെക്കാലമായി ഈ സ്കൂളിന്റെ ഭാഗമാണ്. കൂടാതെ അവിടെയും പഠിപ്പിക്കുന്നുമുണ്ട്.
Story Highlights: Katrina Kaif cutely dances with underprivileged kids in Madurai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here