മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; ലീഗ് സംസ്ഥാന സെക്രട്ടറിയും യുഡിഎഫ് നേതാക്കളും അറസ്റ്റില്‍

കണ്ണൂര്‍ മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണത്തില്‍ അഴിമതിയെന്ന പരാതിയില്‍ യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് നേതാവ് എം. സി.കുഞ്ഞമ്മദ്, യു. മഹ്‌റൂഫ് എന്നിവരും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്‌മാന്‍ കല്ലായിയുമാണ് അറസ്റ്റിലായത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റിന് ശേഷം മൂന്ന് പേരെയും വിട്ടയച്ചു.
വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നടത്തിയ നിര്‍മാണപ്രവൃത്തിയില്‍ കോടികളുടെ വെട്ടിപ്പ് നടന്നതായാണ് പരാതി. 2011 മുതല്‍ 2018 വരെ പള്ളി കമ്മിറ്റി ഭാരവാഹികളായവര്‍ക്ക് എതിരെയാണ് പരാതി. മൂന്ന് കോടി ചിലവായ നിര്‍മാണത്തിന് പത്ത് കോടിരൂപയോളമാണ് കണക്കില്‍ കാണിച്ചതെന്നും പരാതിയില്‍ പറയുന്നു.
Story Highlights: League state secretary and UDF leaders arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here