Advertisement

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വൈകും

September 26, 2022
Google News 2 minutes Read

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. നിയമസഭാ കക്ഷി യോഗത്തില്‍ നിന്ന് എംഎല്‍എമാര്‍ വിട്ടുനിന്നതോടെ രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വൈകും.പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തിരക്കിട്ട് നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാജി ഭീഷണി മുഴക്കിയ എംഎല്‍എമാര്‍ സ്പീക്കറുടെ വസതിയില്‍ നിന്നും ഇന്ന് പുലര്‍ച്ചയാണ് മടങ്ങിയത്. (political crisis in rajastan)

നിലവിലെ സംഭവവികാസങ്ങളില്‍ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാന്‍ഡ്. എംഎല്‍എമാരുമായി പ്രത്യേകം സംസാരിക്കാനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും, അജയ്മാക്കനും സോണിയ ഗാന്ധി നല്‍കിയ നിര്‍ദ്ദേശം. ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ അനുവദിക്കണം അല്ലെങ്കില്‍ ഭൂരിഭാഗം പേര്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണം എന്നാണ് ഗഹ്‌ലോട്ട് വിഭാഗം എംഎല്‍എമാരുടെ ആവശ്യം.

Read Also: പോപ്പുലര്‍ ഫ്രണ്ടിന് അല്‍ഖ്വയ്ദയുടെ സാമ്പത്തിക സഹായം ലഭിച്ചെന്ന് എന്‍ഐഎ

പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് പിന്തുണ സച്ചിന്‍ പൈലറ്റിനാണ്.പഞ്ചാബില്‍ ഭരണം നഷ്ടപ്പെട്ട സാഹര്യം മുന്നില്‍കണ്ട് ഗെഹ്‌ലോട്ട് -സച്ചിന്‍ പക്ഷത്തെ ഒരുമിച്ചു കൊണ്ടുപോകാനാണ് ഹൈക്കമാന്റിന്റെ തിരക്കിട്ട നീക്കം.

Story Highlights: political crisis in rajastan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here