Advertisement

പത്തനംതിട്ട ഓമല്ലൂരിൽ പേപ്പട്ടിയെ കടയിലിട്ട് പൂട്ടി; നാട്ടുകാർ ഭീതിയിൽ

September 26, 2022
Google News 2 minutes Read
rabid dog was locked in the shop

പത്തനംതിട്ട ഓമല്ലൂരിൽ പേപ്പട്ടി കടയിൽ കയറി. ഇവിടത്തെ കച്ചവടക്കാർ ചേർന്ന് പട്ടിയെ കടയിൽ പൂട്ടിയിട്ടിരിക്കുകയാണ്. വിവരം അറിയിച്ചിട്ടും പട്ടിയെ പിടിക്കാൻ ആരും എത്തുന്നില്ല എന്ന് ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്പറയുന്നു. ( rabid dog was locked in the shop ).

ഇവിടെ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ നായ പേവിഷ ബാധയേറ്റ് ചത്തിരുന്നു. ആ നായയുടെ കടിയേറ്റ പട്ടിയാണ് ഇതെന്ന സംശയത്തിലാണ് നാട്ടുകാർ. മൃ​ഗസംരക്ഷണ വകുപ്പ് ഉദ്യോ​ഗസ്ഥരോ ജില്ലാ ഭരണകൂടമോ ഇവിടെ ഇതുവരെ എത്തിയിട്ടില്ല.

Read Also: പത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിൽ പേപ്പട്ടി കയറി

ജനങ്ങൾ കടകളിലേക്ക് സാധനങ്ങൾ വാങ്ങാനെത്തുന്ന സന്ധ്യാ നേരമായതിനാൽ ഇവിടെ അല്പം തിരക്കുണ്ട്. അതുകൊണ്ടു തന്നെയാണ് ആർക്കും കടിയേൽക്കാതിരിക്കാനായി നായയെ കടയിലിട്ട് പൂട്ടിയതെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.

Story Highlights: rabid dog was locked in the shop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here