വിവാഹ മോചനത്തിന് എത്തി; കുടുംബകോടതിയുടെ പരിസരത്ത് ബന്ധുക്കളുടെ കൂട്ടത്തല്ല്

വിവാഹ മോചനത്തിനെത്തിയവരുടെ ബന്ധുക്കൾ തമ്മിൽ തിരുവനന്തപുരം വഞ്ചിയൂർ കുടുംബകോടതിയുടെ പരിസരത്തുവെച്ച് തമ്മിലടി. വിവാഹ മോചനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നം പറയുന്നതിനിടെയാണ് കാരോട് സ്വദേശികളായ ദമ്പതികളുടെ ബന്ധുക്കൾ തമ്മിൽ വാക്ക് തർക്കവും തമ്മിൽത്തല്ലുമുണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു സംഭവം.
Read Also: ‘തിരംഗ യാത്ര’ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ തമ്മിലടി; കൂട്ടത്തല്ലിനെ പരിഹസിച്ച് അഖിലേഷ് യാദവ്; വിഡിയോ
സംഭവം കണ്ടുനിന്ന നാട്ടുകാർ വഞ്ചിയൂർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനിലെത്തിച്ചു. അവിടെ വച്ച് പ്രശ്നം പരിഹരിച്ച് ഇവർ മടങ്ങുകയും ചെയ്തു. എന്നാൽ ഇരുകൂട്ടരും പരാതിയൊന്നും നൽകിയിട്ടില്ല.
എന്നാൽ കോടതി പരിസരത്ത് തമ്മിൽത്തല്ലിയ സംഭവത്തിൽ കാരോട് സ്വദേശികളായ ടിന്റു, സുരേഷ് എന്നിവർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ഇവരുടെ അറസ്റ്റും രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഇവർക്കതിരെ അടിപിടി കേസാണ് ചാർജ്ജ് ചെയ്തിട്ടുള്ളത്.
Story Highlights: Clash near Vanchiyur family court
:
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here