മുഖത്ത് നായ വിസർജിച്ചു; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലായി 51 കാരി

മുഖത്ത് നായ വിസർജിച്ചതിനെ തുടർന്ന് യുവതി ഗുരുതരാവസ്ഥയിലായി. ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിലാണ് സംഭവം. ( dog pooped on woman )
ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങുകയായിരുന്നു 51 കാരിയായ അമാൻഡ ഗോമോ. അപ്പോഴാണ് അമാൻഡ വളർത്തുന്ന ചിവാവ ഇനത്തിൽപ്പെട്ട ബെല്ല എന്ന നായ അമാൻഡയ്ക്കരികിൽ വന്നിരുന്നത്. മുഖത്തിന് സമീപം വന്ന നായ വായ തുറന്ന് ഉറങ്ങുകയായിരുന്ന അമാൻഡയുടെ മുഖത്തേക്ക് വിസർജനം നടത്തുകയായിരുന്നു. ഉടൻ തന്നെ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന അമാൻഡ കുളിമുറിയിൽ പോയി വായ കഴുകി. അപ്പോഴേക്കും നായയുടെ വിസർജ്യം വയറിനകത്തെത്തിയിരുന്നു..
കുറച്ച് ദിവസങ്ങൾക്കകം തന്നെ അമാൻഡയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അതികഠിനമായ വയറ് വേദനയാണ് ആദ്യമുണ്ടായത്. ഡോക്ടറെ ബന്ധപ്പെട്ടെങ്കിലും നന്നായി വെള്ളം കുടിക്കാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ 48 മണിക്കൂറിന് ശേഷം രോഗലക്ഷണങ്ങൾ കൂടി.
ബെല്ലയുടെ വിസർജ്യത്തിന്റെ അംശം വയറിനകത്ത് എത്തിയതിനാൽ വയറിൽ അണുബാധ ഉണ്ടായിരുന്നു.
‘മൂന്ന് ദിവസത്തേക്ക് എനിക്ക് ഒന്നും കഴിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. വയറ് വേദന ഓരോ ദിവസവും അധികമായിക്കൊണ്ടിരിക്കുകയായിരുന്നു. കാലിലേക്ക് വരെ വേദന ഇറങ്ങുകയായിരുന്നു’- അമാൻഡ പറയുന്നു.
Story Highlights: dog pooped on woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here