ഭാരത് ജോഡോ യാത്രയ്ക്കിടെ ഗുരുവായൂർ ക്ഷേത്രം സന്ദര്‍ശിച്ച് കനയ്യ കുമാർ

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ ഗുരുവായൂർ ക്ഷേത്രം സന്ദര്‍ശിച്ച് ഡൽഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല മുന്‍ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ കനയ്യ കുമാര്‍. കേരളീയ വേഷത്തിൽ ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ചിത്രവും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചു.(kanhaiya kumar guruvayoor visit)
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ സത്യത്തിനുവേണ്ടിയാണെന്ന് കനയ്യ കുമാർ പറഞ്ഞു. ബിജെപിയുടെ രഥയാത്ര അധികാരത്തിനുവേണ്ടിയായിരുന്നെങ്കിൽ കോൺഗ്രസിന്റെ യാത്ര സത്യത്തിനുവേണ്ടിയാണ്. കോൺഗ്രസിന്റെ പ്രചാരണം രാഷ്ട്രീയം മാത്രമല്ലെന്നും ഈ രാജ്യം എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് കാണിക്കാനുള്ള ശ്രമം കൂടിയാണെന്നും കനയ്യ പറഞ്ഞു.
രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിലെ സജീവ സാന്നിധ്യമാണ് കനയ്യ കുമാർ. മുൻ സിപിഐ നേതാവ് കൂടിയായിരുന്ന കനയ്യ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് കോൺഗ്രസിൽ എത്തിയത്.
Story Highlights: kanhaiya kumar guruvayoor visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here