Advertisement

ഹോം ജഴ്സി പുറത്തിറക്കി ബ്ലാസ്റ്റേഴ്സ്; പോരെന്ന് ആരാധകർ

September 27, 2022
Google News 5 minutes Read
kerala blasters home kit

വരുന്ന ഐഎസ്എൽ സീസണിലേക്കുള്ള ഹോം ജഴ്സി പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്സ്. മൂന്നാം കിറ്റും എവേ കിറ്റും ഹിറ്റായിരുന്നെങ്കിലും ഹോം കിറ്റ് നിരാശപ്പെടുത്തിയെന്നാണ് ആരാധകർ പറയുന്നത്. പരമ്പരാഗത നിറമായ മഞ്ഞയിൽ കുറുകെ ഒരു വലിയ നീല വരയുമുണ്ട്. ഇവിടെയാണ് സ്പോൺസറിൻ്റെ പേരുള്ളത്. (kerala blasters home kit)

Read Also: ബ്ലാസ്റ്റേഴ്സ് വിട്ട പ്രശാന്ത് ചെന്നൈയിൻ എഫ്സിയുമായി കരാറൊപ്പിട്ടെന്ന് സൂചന

വെള്ള നിറത്തിലുള്ള മൂന്നാം കിറ്റും പർപ്പിൾ, കറുപ്പ് കളറുകളിലുള്ള എവേ കിറ്റും ആരാധകർ ഏറ്റെടുത്തിരുന്നു. സെപ്തംബർ 19നാണ് മൂന്നാം കിറ്റ് അവതരിപ്പിച്ചത്. രണ്ട് ദിവസങ്ങൾക്ക് ശേഷം, സെപ്തംബർ 21ന് എവേ കിറ്റും എത്തി.

ഈ വർഷം ഒക്ടോബർ ഏഴിന് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കും. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ. എല്ലാ ദിവസവും മത്സരങ്ങൾ നടക്കില്ല.

ഈ സീസൺ മുതൽ പ്ലേ ഓഫിന് പുതിയ ഫോർമാറ്റ് നടപ്പിലാക്കും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിലെത്തും. ടേബിളിൽ 3 മുതൽ 6 സ്ഥാനത്ത് വരെ ഫിനിഷ് ചെയ്യുന്ന ടീമുകൾ തമ്മിൽ സിംഗിൾ ലെഗ് പ്ലേ ഓഫ് മത്സരം കളിച്ച് മറ്റ് രണ്ട് സെമിഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കും. കഴിഞ്ഞ സീസൺ വരെ പട്ടികയിൽ ആദ്യം ഫിനിഷ് ചെയ്യുന്ന മൂന്ന് ടീമുകൾ സെമി കളിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.

Read Also: ഐഎസ്എൽ സ്ക്വാഡിനെ പ്രഖ്യാപിച്ച് എഫ്സി ഗോവ

മൂന്ന് യുവതാരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നു. ഇരട്ടസഹോദരങ്ങളായ മുഹമ്മദ് അസർ, മുഹമ്മദ് ഐമൻ എന്നിവരും റോഷൻ ജിജിയുമാണ് ഫസ്റ്റ് ടീമിൽ ഇടം നേടിയത്. വിവരം ക്ലബ് ഔദ്യോഗികമായി അറിയിച്ചു. ഇക്കഴിഞ്ഞ ഡ്യുറൻഡ് കപ്പിൽ നടത്തിയ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് മൂവർക്കും ഫസ്റ്റ് ടീമിൽ ഇടം ലഭിച്ചത്.

19 വയസുകാരായ അസറും ഐമനും ലക്ഷദ്വീപ് സ്വദേശികളാണ്. ഐമൻ മുന്നേറ്റ താരവും അസർ മധ്യനിര താരവുമാണ്. 21കാരനായ റോഷനും മുന്നേറ്റ താരമാണ്. ഡ്യുറൻഡ് കപ്പ് കൂടാതെ ഐഎസ്എൽ ഡെവ്‌ലപെമന്റ് ലീ​ഗിലും ഈ മൂന്ന് താരങ്ങളും ബ്ലാസ്റ്റേഴ്സിനായി കളിച്ചു. അസറും ഐമനും യുകെയിൽ നെക്സ്റ്റ് ജെൻ കപ്പിലും കളിച്ച താരങ്ങളാണ്.

Story Highlights: kerala blasters home kit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here