Advertisement

സിനിമാ പ്രമോഷനിടെ യുവ നടിമാർക്ക് നേരെ ലൈംഗികാതിക്രമം

September 27, 2022
3 minutes Read
malayalam actress abused during film promotion
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമാ പ്രമോഷനിടെ മലയാളത്തിലെ രണ്ട് യുവ നടിമാർക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് സംഭവം. ( malayalam actress abused during film promotion )

സിനിമാ പ്രമോഷനിടെയാണ് അജ്ഞാതൻ നടിമാർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ഉടൻ തന്നെ ഒരു നടി പ്രതികരിക്കുകയും മുഖത്തടിക്കുകയും ചെയ്തു. മറ്റൊരു നടി ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടിട്ടുണ്ട്.

Read Also: ‘മരണത്തെ മുന്നിൽ കണ്ട നിമിഷമായിരുന്നു അത്, ഇപ്പോഴും ഓർക്കുമ്പോൾ ബുദ്ധിമുട്ടാണ്’; ദുരനുഭവം ഓർത്തെടുത്ത് പ്രേംകുമാർ

പോസ്റ്റിന്റെ പൂർണ രൂപം

‘ ഇന്ന് എന്റെ പുതിയ ചിത്രമായ സാറ്റർഡേ നൈറ്റിന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവമാണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ അവിടെ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്ന് പറയാൻ എനിക്ക് അറപ്പ് തോന്നുന്നു. ഇത്രയ്ക്ക് ഫ്രസ്‌ട്രേറ്റഡ് ആയിട്ടുള്ളവർ ആണോ നമുക്ക് ചുറ്റും ഉള്ളവർ ? പ്രമോഷന്റെ ഭാഗമായി ഞങ്ങൾ ടീം മുഴുവൻ പലയിടങ്ങളിലായി പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവമായിരുന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവർത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവർ അതിന് പ്രതികരിച്ചു. പക്ഷെ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാൻ മരവിച്ച് പോയി. ആ മരവിപ്പിൽ തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ്..തീർന്നോ നിന്റെയൊക്കെ അസുഖം ?’

പോസ്റ്റിന് താഴെ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

Story Highlights: actress grace antony abused

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement