‘അടികൾ പലവിധം, സെവൻസിനടി, പൂരത്തിനടി, പിന്നെ ഹിറ്റ്മാന്റെ അടി’; ഫേസ്ബുക്ക് പോസ്റ്റുമായി മുംബൈ ഇന്ത്യൻസ്

‘അടികൾ പലവിധം, സെവൻസിനടി, പൂരത്തിനടി, പിന്നെ ഹിറ്റ്മാന്റെ അടി’ രോഹിത് ശർമയ്ക്ക് കേരളത്തിലേക്ക് സ്വാഗതമെന്ന് മുംബൈ ഇന്ത്യൻസ്. മുംബൈ ഇന്ത്യൻസ് തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മലയാളത്തിൽ ഇന്ത്യൻ ക്യാപ്റ്റന് ആശംസ നേർന്നതും.(mumbai indians wish on rohit sharma in malayalam)
നാളെ ഗ്രീൻഫീൽഡ്‌സിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടി20യില്‍ ബാറ്റിംഗ് വിരുന്നായിരുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ .രോഹിത് ശർമയുടെ കൂറ്റൻ കട്ട് ഔട്ടാണ് ആരധകർ കാര്യവട്ടത്തെ ഗ്രീൻഫീൽഡ്‌സിന് മുന്നിൽ സ്ഥാപിച്ചത്. അതിന്റെ ചിത്രമാണ് ഇപ്പോൾ മുംബൈ ഇന്ത്യൻസ് മലയാളത്തിലെ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്‌തതും.
രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് തുടങ്ങിയ സൂപ്പര്‍താരങ്ങളുണ്ട്. നാളെരാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. മൂന്ന് വര്‍ഷത്തിന് ശേഷമെത്തുന്ന മത്സരത്തിനായി റണ്ണൊഴുകും പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. 180ലേറെ റണ്‍സ് പിറക്കാന്‍ സാധ്യതയുള്ള ബാറ്റിംഗ് പിച്ചാണ് കാര്യവട്ടത്തേയെന്ന് ക്യുറേറ്റര്‍ വ്യക്തമാക്കി.
കാലാവസ്ഥയും മത്സരത്തിന് അനുയോജ്യമാണ്. ഇന്ത്യന്‍ ടീം ഇന്ന് പരിശീലനം നടത്തി. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ബൗളിംഗ് പരിശീലകന്‍ പരാസ് മാമ്പ്രെ, ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. മത്സരത്തിന് മുന്നോടിയായി രാഹുല്‍ ദ്രാവിഡ് പിച്ച് പരിശോധിച്ചു.
Story Highlights: mumbai indians wish on rohit sharma in malayalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here