മുന്‍വശത്തെ ചില്ല് സ്റ്റോക്കില്ല; സര്‍വീസ് മുടങ്ങും, കെഎസ്ആര്‍ടിസിക്ക് വീണ്ടും ലക്ഷങ്ങളുടെ നഷ്ടം

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി യുടെ 71 ബസുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. ഇതില്‍ ഭൂരിഭാഗം ബസുകളുടെയും മുന്‍വശത്തെ ചില്ലുകളാണ് തകര്‍ന്നത്. കൂടാതെ പല ബസുകളുടെയും പിന്‍വശത്തെ ചില്ലിനും ബോഡിയിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.(no stock of front glasses ksrtc buses wont resume service)
ഇവയെല്ലാം കണക്കിലെടുത്താണ് 50 ലക്ഷം രൂപ നഷ്ടമായി കണക്കാക്കിയത്. 71 ബസുകളും കേടുപാടുകള്‍ പരിഹരിക്കാതെ ഇനി നിരത്തിലിറക്കാനാകില്ല. മുന്‍വശത്തെ ചില്ല് സ്റ്റോക്കില്ലാത്തതിനാല്‍ അവ പിടിപ്പിക്കും വരെ ചില്ല് തകര്‍ന്ന ബസുകളുടെയും സര്‍വീസുകള്‍ മുടങ്ങും. ഇങ്ങനെ സര്‍വീസ് മുടങ്ങിയുളള നഷ്ടം കൂടി പരിഗണിച്ചാകും അന്തിമനഷ്ടം കണക്കാക്കുകയെന്നാണ് കെ എസ് ആര്‍ ടിസിയില്‍ നിന്നും ലഭിക്കുന്ന വിവരം.
ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്ത 71 ബസുകളുടെ നഷ്ടം 50 ലക്ഷം രൂപയായാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഈ ബസുകള്‍ സര്‍വീസ് നടത്താത്തതു മൂലമുണ്ടാകുന്ന നഷ്ടവും ഹര്‍ത്താല്‍ ദിന നഷ്ടമായി കണക്കാക്കും. ആദ്യമായാണ് ഇത്തരമൊരു നടപടിയിലേക്ക് കെ എസ് ആര്‍ ടി സി നീങ്ങുന്നത്.
Story Highlights: no stock of front glasses ksrtc buses wont resume service
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here