വിസാ ചട്ടങ്ങൾ ലംഘിച്ചു; പോപ്പുലർ ഫ്രണ്ട് പ്രർത്തകരുടെ പാസ്പോർട്ട് റദ്ദാക്കും

പോപ്പുലർ ഫ്രണ്ട് പ്രർത്തകരുടെ പാസ്പോർട്ട് റദ്ദാക്കും.ആദ്യം റദ്ദാക്കുക പി.കോയ , ഇ.എം അബ്ദുൾ റഹ്മാൻ തുടങ്ങിയവരുടെ പാസ്പോർട്ട്. പാസ്പോർട്ട്- വിസാ ചട്ടങ്ങൾ ലംഘിച്ചെന്ന എൻ.ഐ. എ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇസ്താംപൂളിൽ ഐ.എച്ച്.എച്ചും ആയ് നടത്തിയ ചർച്ചയും അതിന്റെ അടിസ്ഥാനത്തിൽ ഫണ്ട് സ്വീകരിച്ചതും അടക്കം ചട്ടലംഘനമെന്നാണ് വിലയിരുത്തൽ.
അതിനിടെ തുടർ വിവരങ്ങൾ തേടി എൻ.ഐ.എ എട്ടോളം സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തുകയാണ്. അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
ചില സംസ്ഥാനങ്ങളിൽ എൻ.ഐ.എ നേരിട്ടും മറ്റ് ചില സംസ്ഥാനങ്ങളിൽ എൻ.ഐ.എ നിർദേശം അനുസരിച്ച് സംസ്ഥാന പൊലിസും ആണ് തിരച്ചിൽ നടത്തുന്നത്.
എന്‍ഐഎ റെയ്ഡില്‍ മുതിര്‍ന്ന പോപ്പുലര്‍ നേതാക്കടക്കം അറസ്റ്റ് ചെയ്തത് പിഎഫ്ഐയെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അതിനാല്‍ രാജ്യത്തിന്‍റെ പൊതുസമാധാനം തകര്‍ക്കുന്നതിനായി അക്രമസംഭവങ്ങള്‍ ഇവര്‍ ആസുത്രണം ചെയ്തെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
Story Highlights: Passports of Popular Front Workers will be cancelled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here