ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് വേദിയൊരുക്കാമെന്ന് ഇസിബി; താത്പര്യമില്ലെന്ന് ബിസിസിഐ

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിന് വേദിയൊരുക്കാമെന്നറിയിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. നിലവിൽ ഐസിസി, എസിസി ഇവൻ്റുകളിൽ മാത്രമാണ് പാകിസ്താനും ഇന്ത്യയും ഏറ്റുമുട്ടുന്നത്. 15 വർഷമായി ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി മത്സരം കളിച്ചിട്ടില്ല. 2013ലാണ് ഇരു രാജ്യങ്ങളും തമ്മിൽ അവസാനമായി ഒരു ഉഭയകക്ഷി പരമ്പര കളിച്ചത്. (india pakistan test ecb)
Read Also: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്
ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ ഡെപ്യൂട്ടി ചെയർമാൻ മാർട്ടിൻ ഡാർലോ പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. അതേസമയം, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ ഈ ആശയത്തോട് ബിസിസിഐ അനുകൂലമായല്ല പ്രതികരിച്ചത്. പിസിബിയും ഈ ആശയത്തെ എതിർത്തു.
അതേസമയം, ചതുർരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻ്റിനുള്ള പിസിബി ചെയർമാൻ റമീസ് രാജയുടെ ആശയം രാജ്യാന്തര ക്രിക്കറ്റ് കമ്മറ്റി തള്ളിയിരുന്നു. ഇന്ത്യ, പാകിസ്താൻ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകൾ അടങ്ങിയ ടൂർണമെൻ്റ് എന്ന ആശയമാണ് റമീസ് രാജ അവതരിപ്പിച്ചത്. എന്നാൽ, ഇങ്ങനെ ടൂർണമെൻ്റ് നടത്തിയാൽ ഐസിസിയുടെ മറ്റ് ഇവൻ്റുകൾക്കുള്ള പ്രാധാന്യം നഷ്ടപ്പെടുമെന്ന് മറ്റ് അംഗരാജ്യങ്ങൾ നിലപാടെടുത്തു. ചതുർരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻ്റ് നടത്താൻ ക്രിക്കറ്റ് ബോർഡുകൾക്ക് അനുമതിയില്ല. മൂന്ന് ദേശീയ ടീമുകൾ വരെ പങ്കെടുക്കുന്ന ടൂർണമെൻ്റുകൾ നടത്താൻ അംഗങ്ങൾക്ക് അനുമതിയുണ്ടെന്നും ഐസിസി അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
Story Highlights: india pakistan test series ecb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here