ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീം പ്രഖ്യാപിച്ചു; രോഹൻ കുന്നുമ്മലിന് ഇടമില്ല

ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീം പ്രഖ്യാപിച്ചു. ഹനുമ വിഹാരി നായകനാവുന്ന ടീമിൽ മായങ്ക് അഗർവാൾ, യശസ്വി ജയ്സ്വാൾ, യാഷ് ധുൽ, ഉമ്രാൻ മാലിക്ക്, ആർ സായ് കിഷോർ തുടങ്ങിയ താരങ്ങളൊക്കെ ഉൾപ്പെട്ടു. അതേസമയം, ദുലീപ് ട്രോഫിയിൽ സൗത്ത് സോണിനു വേണ്ടി മികച്ച പ്രകടനം നടത്തിയ മലയാളി താരം രോഹൻ കുന്നുമ്മലിന് ടീമിൽ ഇടം ലഭിച്ചില്ല. 2019-20 രഞ്ജി ചാമ്പ്യന്മാരായ സൗരാഷ്ട്രക്കതിരെയാവും ഈ ടീം അണിനിരക്കുക.
റെസ്റ്റ് ഓഫ് ഇന്ത്യ സ്ക്വാഡ്: Hanuma Vihari (Captain), Mayank Agarwal, Priyank Panchal, Abhimanyu Easwaran, Yash Dhull, Sarfaraaz Khan, Yashasvi Jaiswal, K.S.Bharat, Upendra Yadav, Jayant Yadav, Saurabh Kumar, R Sai Kishore, Mukesh Kumar, Umran Malik, Kuldeep Sen, Arzan Nagwaswalla.
Story Highlights: irani cup rest of india team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here