Advertisement

അച്ഛനും മകള്‍ക്കും മര്‍ദനമേറ്റ സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

September 28, 2022
Google News 2 minutes Read

തിരുവനന്തപുരം കാട്ടാക്കടയിൽ കൺസഷൻ കാർഡ് പുതുക്കാനെത്തിയ അച്ഛനേയും മകളേയും ആക്രമിച്ച കേസിലെ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാരെ അപമാനിക്കാൻ പെൺകുട്ടിയടെ അച്ഛൻ പ്രേമനൻ ആളും കാമറയുമായി എത്തിയെന്നാണ് പ്രതികളുടെ ആരോപണം.ജാമ്യം ലഭിക്കാതിരിക്കാനാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയതെന്നും ജാമ്യ ഹർജിയിൽ പ്രതികൾ പറയുന്നു.

സംഭവം നടന്ന് ഒൻപത് ദിവസമായിട്ടും ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല .ഇക്കാര്യം ചൂണ്ടിക്കാടി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും മർദന മേറ്റ പ്രേമനൻ ഇന്നലെ പരാതി നൽകിയിരുന്നു. ആവശ്യപ്പെട്ടു. പിന്നാലെ പ്രേമനനെ രൂക്ഷമായി വിമ‌ശിച്ച് സിഐടിയു നേതൃത്വവും രംഗത്തുവന്നു. മുൻകൂർ ജാമ്യ ഹർജിയിൽ കോടതി തീരുമാനം പറയും വരെ ഒളിവിൽ തുടരാനാണ് പ്രതികളുടെ തീരുമാനം.

Read Also: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മർദനമേറ്റ പ്രേമനൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

അതേസമയം വിദ്യാർത്ഥിനിയോടും പിതാവിനോടും അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരു ജീവനക്കാരനെ കൂടി കെഎസ്ആർടിസി കഴിഞ്ഞദിവസം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ്.അജികുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

Story Highlights: Kattakkada KSRTC Issue Bail Plea in Court Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here