Advertisement

മെസിക്കും റൊണാൾഡോയ്ക്കുമൊപ്പം ഛേത്രി; ഫേസ്ബുക്ക് പോസ്റ്റുമായി ഫിഫ

September 28, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിഹാസ താരങ്ങളായ ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുമൊപ്പം ഇന്ത്യൻ ഇതിഹാസവും ദേശീയ ടീം ക്യാപ്റ്റനുമായ സുനിൽ ഛേത്രി. സുനിൽ ഛേത്രിയെപ്പറ്റിയുള്ള ‘സുനിൽ ഛേത്രി| ക്യാപ്റ്റൻ ഫൻ്റാസ്റ്റിക്’ എന്ന ഫിഫ പ്ലസ് ഡോക്യുമെൻ്ററിയെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഫിഫ ലോകകപ്പിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മലയാളികളടക്കം നിരവധി പേർ ഈ പോസ്റ്റിൽ കമൻ്റ് ചെയ്തിട്ടുണ്ട്.

ഏതാനും മാസങ്ങൾക്കു മുൻപ് ഫിഫ അവതരിപ്പിച്ച ഒടിടി പ്ലാറ്റ്ഫോമാണ് ഫിഫ പ്ലസ്. ഫുട്ബോളുമായി ബന്ധപ്പെട്ട ഡോക്യുമെൻ്ററികളും മറ്റുമാണ് ഈ പ്ലാറ്റ്ഫോമിലുള്ളത്. മൂന്ന് ഭാഗങ്ങളായാണ് ഫിഫ പ്ലസിൽ സുനിൽ ഛേത്രിയെപ്പറ്റിയുള്ള ഡോക്യുമെൻ്ററി. ആദ്യ രണ്ട് ഭാഗങ്ങൾക്ക് അര മണിക്കൂർ വീതവും അവസാന ഭാഗം 41 മിനിട്ടുമാണ് ദൈർഘ്യം.

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.

Story Highlights: messi ronaldo sunil chhetri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement