Advertisement

pfi ban ‘പോപ്പുലർ ഫ്രണ്ട് ഏത് ഇസ്ലാമിൻ്റെ പ്രതിനിധികളാണ്?’; നിരോധനം സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്

September 28, 2022
2 minutes Read
muslim league popular front
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പോപ്പുലർ ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്. പണ്ട് ആർഎസ്എസും നിരോധിച്ചിരുന്നു. പക്ഷേ കൂടുതൽ ഊർജ്ജസ്വലതയോടെ അവർ തിരികെവന്നു. ഇതിനെ ആശയപരമായി നേരിടുകയും അതിനെ വേരോടുകൂടി പിഴുതെറിയുകയും ചെയ്യണം എന്നും എംകെ മുനീർ മാധ്യമങ്ങളോട് പ്രതികരിച്ചു. (muslim league popular front)

Read Also: പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യും; സംസ്ഥാനങ്ങൾക്ക് നിർദേശം

എം കെ മുനീറിൻ്റെ വാക്കുകൾ

അത്രമാത്രം അക്രമണങ്ങൾ പല സ്ഥലത്തും അവര് അഴിച്ചു വിടുകയും പുതിയ തലമുറയെ വഴിതെറ്റിക്കുകയും ചെയ്യുന്ന മുദ്രാവാക്യമാണ് അവര് മുഴക്കി കൊണ്ടിരിക്കുന്നത്. ആ പണ്ട് ആർഎസ്എസും നിരോധിച്ചിരുന്നു. പക്ഷേ ആർഎസ്എസ് കൂടുതൽ ഊർജ്ജസ്വലതയോടെ തിരിച്ചു വരികയാ ചെയ്തത്. അപ്പൊ ഇതിനെ നമ്മള് ആശയപരമായി നേരിടുകയും അതിനെ വേരോടുകൂടി പിഴുതെറിയുകയും ചെയ്യണം. അല്ലെങ്കിൽ ഇത് മാറിമാറി വരും. ഇത്തരത്തിലുള്ള നിരോധനങ്ങൾ സാധാരണ രാജ്യത്ത് നടക്കാറുള്ളതാണ് പല സന്ദർഭങ്ങളിൽ. ആ കാലഘട്ടത്തിൽ അവരുടെ പ്രവർത്തികൾ നോക്കി പ്രസ്ഥാനങ്ങൾ നിരോധിക്കാറുണ്ട്.

ചെറുപ്പക്കാരായിട്ടുള്ള ഇതിൽ വഴിതെറ്റി പോയിട്ടുള്ള ചെറുപ്പക്കാരോട് പറയാനുള്ളത് നിങ്ങൾ ഈ ആശയത്തെ കൈവെടിയുക. സമാധാന അന്തരീക്ഷത്തിൽ നമുക്ക് ഒന്നിച്ച് നിന്നാൽ മാത്രമേ, അതും ഇവിടുത്തെ സെക്കുലർ ശക്തികളുടെ കൂടെ ഒരുമിച്ച് നിന്നാൽ മാത്രമേ നമുക്ക് ഫാസിസത്തെ നേരിടാൻ പറ്റൂ. നമുക്ക് ബിജെപി എന്ന് പറയുന്ന, അല്ലെങ്കിൽ ആർഎസ്എസ് എന്ന് പറയുന്ന വിപത്തിനെയും നേരിടേണ്ടതുണ്ട്. അപ്പൊ അവർക്ക് കൂടി ശക്തി നൽകുന്ന രീതിയിൽ ഉള്ള വികാസങ്ങളല്ല ഉണ്ടാകേണ്ടത്. ആർഎസ്എസും ഇതുപോലെ സമാന്തരമായിട്ടുള്ള ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അപ്പം നമ്മള് പറയുന്നത് പിന്നെ ഈ രണ്ട് പ്രസ്ഥാനങ്ങളും കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇവര് ഈ സമുദായത്തിന്റെ അട്ടിപ്പേറ് അവകാശം എന്ന് പറയുന്ന ഒരു സാധനം ഉണ്ടല്ലോ. അത് ആരാ കൊടുത്തത് ഇവർക്ക്. ഖുർആനിനെയും ഹദീസിനെയും ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് ഇതെല്ലാം വാളെടുക്കാനാണ് ആഹ്വാനം ചെയ്യുന്നത് എന്ന് പ്രചരിപ്പിക്കുന്നവര് ഏത് ഇസ്ലാമിൻ്റെ പ്രതിനിധികളാണ്? എവിടെ പണ്ഡിതന്മാര് ഇഷ്ടം പോലെയില്ലേ? അവരൊക്കെ പിന്നെ ഒന്നിനും പറ്റാത്തവരാണോ? ഈ പണ്ഡിതന്മാർക്കൊന്നും യാതൊരു ധാരണയും വിവരവുമില്ല. ഇവിടുത്തെ എല്ലാ പണ്ഡിത സംഘടനകളും തീവ്രവാദത്തെ എതിർത്തിട്ടുണ്ട്.

രണ്ട് സമസ്തകൾ, അതുപോലെ തന്നെ മുജാഹിദ് പ്രസ്ഥാനങ്ങൾ ഒക്കെ തന്നെയാകട്ടെ അവരൊക്കെ എന്നും മുൻപന്തിയിൽ നിന്നുകൊണ്ട് തീവ്രവാദ ശക്തികൾക്കെതിരെ ക്യാമ്പയിൻ നടത്തിയിട്ടുള്ള ആൾക്കാരാണ്. അവരൊന്നും പണ്ഡിതരല്ല എന്നും ഇവിടെ നിന്നും വേറെ എവിടുന്നും ഒക്കെ വന്നിട്ടുള്ള കുറേ ആൾക്കാര് പെട്ടെന്ന് ഒരു ദിവസം ഖുർആൻ വ്യാഖ്യാനം ചെയ്യുകയും ചെയ്യുകയും ചെയ്തുകൊണ്ട് ഇസ്ലാമിൻറെ പാത അതുകൊണ്ട് വാളെടുക്കുക. കൊച്ചുകുട്ടികളെ എന്താണ് മുദ്രാവാക്യം വിളിച്ചത്? അരിയും മലരും നിങ്ങൾ വീട്ടിൽ കരുതി വെച്ചോളൂ, നിങ്ങളുടെ കാലം വരുന്നുണ്ട് എന്ന്. ഏത് ഇസ്ലാമാണ് അങ്ങനെയൊരു മുദ്രാവാക്യം വിളിക്കാൻ കൊച്ചു കുട്ടികൾക്ക് പോലും അവരുടെ ചെവിയിൽ പറഞ്ഞു കൊടുക്കാൻ പ്രേരിപ്പിച്ചത് ആരാണ്? പ്രവാചകൻ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്, തീവ്രവാദം നശിക്കട്ടെ എന്ന്.

Read Also: പോപ്പുലർ ഫ്രണ്ടിന് നിരോധനം

തീവ്രവാദ ചിന്തകൾ നശിക്കട്ടെ എന്ന് പറഞ്ഞ ഇസ്ലാം. ഇസ്ലാം എന്ന് പറയുന്ന പദത്തിൻറെ അർത്ഥം എന്താ? സമാധാനം എന്നാ. ആ സമാധാനം എന്ന് പറയുന്ന ഒരു ഒരു പ്രസ്ഥാനത്തിനെ മുന്നിൽ നിർത്തിക്കൊണ്ട്, ആയുധം കയ്യിലേന്തുന്ന ആളുകൾ. ആർഎസ്എസിനോട് എതിരില്ലാതെ നിന്നവരാണ് അവരെന്ന് പറഞ്ഞപോലെ തന്നെ. ആർഎസ്എസിനോടും എസ്ഡിപിഐയോടും ഒരേപോലെ ഒരു ഒരു ഒരേ സമയത്ത് തന്നെ രണ്ടുപേരെയും ഞാൻ കടന്നാക്രമിച്ചിട്ടുണ്ട്.

Story Highlights: muslim league popular front ban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement