Advertisement

പിഎഫ്ഐ നിരോധനം; തീവ്രവാദത്തോട് സന്ധിയില്ലെന്ന് സമസ്ത

September 28, 2022
Google News 2 minutes Read
Samasta reacts on uniform civil code

പിഎഫ്ഐ നിരോധനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സമസ്ത രം​ഗത്ത്. തീവ്രവാദത്തോട് സന്ധിയില്ലെന്നും തീവ്രവാദ നിലപാടുകള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയാണെന്നും സമസ്ത പ്രതികരിച്ചു. എല്ലാ തീവ്രവാദ സംഘടനകളെയും എതിര്‍ക്കപ്പെടേണ്ടതാണ്. ജനാധിപത്യവും മതേതരത്വവും മതസൗഹാര്‍ദവും സംരക്ഷിക്കപ്പെടണമെന്നതാണ് സമസ്തയുടെ എക്കാലത്തെയും നിലപാടെന്നും ജിഫ്രി തങ്ങള്‍ പ്രസ്താവനയിൽ വ്യക്തമാക്കി. ( Samasta reacts on PFI ban ).

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതുപോലെ ആർ.എസ്.എസ് പോലുള്ള സംഘടനകളോടും നിലപാട് സ്വീകരിക്കണമെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം രാജ്യത്തിന് ഗുണകരമല്ല. കേന്ദ്രനടപടിയില്‍ സംശയമുണ്ട്. വർഗീയത പ്രോത്സാഹിപ്പിക്കുന്ന വിഭാഗത്തെയും കയറൂരി വിടുകയാണ്. മറ്റൊരു വിഭാഗത്തെ മാത്രം നിരോധിക്കുന്ന നടപടി സംശയാസ്പദമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read Also: ‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’ പിഎഫ്ഐ നിരോധനത്തിനെതിരെ എസ്ഡിപിഐ

പോപ്പുലർഫ്രണ്ടിനെ നിരോധിച്ചതുപോലെ ആർ.എസ്.എസ് പോലുള്ള സംഘടനകളോടും നിലപാട് സ്വീകരിക്കണം. നിരോധനമേർപ്പെടുത്തിയ കാര്യം മുസ്ലിം ലീഗ് വിശദമായി വിലയിരുത്തും. പിഎഫ്‌ഐ രാഷ്ട്രീയത്തോട് ലീഗ് ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല.

പോപ്പുലർ ഫ്രണ്ടിന്റെ സ്വാഭാവിക എതിരാളി ലീഗാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിന്റെ കൂടെയുള്ള സംഘടനകൾ ഇതേ പോലെയാണ് പ്രവർത്തിക്കുന്നത്. അത്തരം സംഘടനകൾക്ക് നിരോധനം വേണമോ എന്നത് മറ്റൊരു കാര്യമാണ്. ഇത്തരം ഭൂരിപക്ഷ വർഗീയത വളർത്തുന്ന സംഘടനകളുടെ പ്രവർത്തനം രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Story Highlights: Samasta reacts on PFI ban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here