മലപ്പുറത്ത് ആറ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ; 18 സ്ഥലങ്ങളിൽ പൊലീസ് പരിശോധന

മലപ്പുറത്ത് ആറ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. തിരൂർ, പെരുമ്പടപ്പ് മേഖലയിൽ നിന്നാണ് അറസ്റ്റ്.18 സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി. ഹർത്താലുമായി ബന്ധപ്പെട്ട് ആക്രമണം നടത്തിയ പി എഫ് ഐ, എസ്ഡിപി ഐ പ്രവർത്തകരെയാണ് പിടികൂടിയത്.
പൊന്നാനിയിൽ നിന്നും പി എഫ് ഐ പൊന്നാനി മുൻസിപ്പൽ ജോ.സെക്രട്ടറി ഫൈസൽ റഹ്മാൻ, കുഞ്ഞൻബാവ, കുഞ്ഞിമുഹമ്മദ് എന്നിവർ അറസ്റ്റിലായി. തിരൂരിൽ നിന്നും എസ് ഡി പിഐ പ്രവർത്തനായ കാസിം അറസ്റ്റിലായി. കൂടാതെ ഹർത്താലിൽ ലോറി തകർത്ത സംഭവത്തിൽ പെരുമ്പടപ്പിൽ നിന്നും സക്കീർ – എസ് ഡി പിഐ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻറ്, റമീസ് എന്നിവരും അറസ്റ്റിലായി.
അതേസമയം പോപ്പുലർ ഫ്രണ്ട് നിരോധനം കേരളത്തിന് നിർണ്ണായകമാണ് . പോപ്പുലർ ഫ്രണ്ട് ന്റെ പ്രധാന കേന്ദ്രമാണ് കേരളം. പ്രധാന നേതാക്കൾ എല്ലാം കേരളത്തിലാണ്. പ്രാദേശിക യൂണിറ്റുകൾ കൂടുതലുള്ളതും കേരളത്തിൽ. പോപ്പുലർ ഫ്രണ്ട് പ്രതികളായ കൊലപാതകം കൂടുതലുള്ളതും കേരളത്തിൽ തന്നെയാണ്. അക്രമ കേസുകളും കേരളത്തിലാണ് കൂടുതൽ. മാത്രമല്ല പിഎഫ്ഐ യുടെ ആദ്യ സംഘടന എൻ ഡി എഫ് തുടങ്ങിയതും കേരളത്തിലാണ്. സംസ്ഥാന ഇന്റലിജിൻസ് മേധാവി വിശദമായ റിപ്പോർട്ട് നേരത്തെ കൈമാറിയിട്ടുണ്ട്. നിരോധനം നടപ്പാക്കാൻ കേരള പൊലീസ് പ്ലാൻ തയ്യാറാക്കി കഴിഞ്ഞു.
Read Also: ആർഎസ്എസിൻ്റെയും എസ്പിഡിപിഐയുടെയും നിലനില്പ് പരസ്പര സഹായത്തോടെ; വി ഡി സതീശൻ
കേന്ദ്ര ഉത്തരവ് ലഭിച്ചാൽ നടപടികളിലേക്ക് കടക്കുമെന്ന് സംസ്ഥാന പോലീസ് അറിയിച്ചു. പി.എഫ് ഐ യുടെ പ്രധാന ഓഫീസുകൾ സീൽ ചെയ്യും. പ്രശ്നസാധ്യതയുള്ളവരെ കരുതൽ കസ്റ്റഡിയിൽ എടുക്കും. റെയ്ഡുകൾ തുടരും. സംസ്ഥാനത്ത് പൊലീസിൻ്റെ പ്രത്യേക ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ക്യാമ്പുകളിലെ പൊലീസുകാരെ സജ്ജമാക്കി നിർത്താൻ നിർദേശം നൽകിയിട്ടുണ്ട്.
Story Highlights: Six Popular Front activists arrested in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here