ടോസ് വീഴാന്‍ മിനിറ്റുകൾ ബാക്കി; ഇരു ടീമുകളും കാര്യവട്ടത്ത് എത്തി

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ കളിയാവേശം. ഇരു ടീമുകളും സ്റ്റേഡിയത്തിൽ എത്തി. മത്സരത്തിന് ടോസ് വീഴാൻ ഇനി മിനിറ്റുകളാണ് ബാക്കിയുള്ളത്. ആദ്യം ദക്ഷിണാഫ്രിക്കന്‍ ടീമാണ് ടീം ഹോട്ടലില്‍ നിന്ന് ഗ്രീന്‍ഫീല്‍ഡിൽ എത്തിയത്. പിന്നാലെ ഇന്ത്യന്‍ ടീം എത്തി. രോഹിത് ശർമ, വിരാട് കോലി, കെ എൽ രാഹുൽ തുടങ്ങിയ താരങ്ങൾ വാമപ്പ് സെഷനിൽ പങ്കെടുത്തു.(team india raeached kariyavattom green fields)
ടോസ് കൃത്യം 6.30 ന് ഉണ്ടാകും. കൃത്യം ഏഴ് മണിക്ക് മൂന്ന് വര്‍ഷത്തിന് ശേഷം ഗ്രീന്‍ഫീല്‍ഡ് വേദിയാവുന്ന ആവേശപ്പോരാട്ടം ആരംഭിക്കും. സ്ക്വാഡിലില്ലെങ്കിലും മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തുന്നത് ആരാധകര്‍ക്ക് ആവേശമാകും.നാല് മണിക്ക് ശേഷം കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചുതുടങ്ങി.
കര്‍ശന നിയന്ത്രണങ്ങളോടെയാണ് കാണികളെ പ്രവേശിപ്പിച്ചത്. ബാറ്റിംഗിന് അനുകൂലമായ പിച്ചെന്നാണ് വിലയിരുത്തൽ. 180ലേറെ സ്കോര്‍ പ്രതീക്ഷിക്കാമെന്ന് ക്യുറേറ്റര്‍ പറഞ്ഞത്. ടി20 ലോകകപ്പ് വാതിലില്‍ നില്‍ക്കേ ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച വലിയ ആകാംക്ഷയും നിലനില്‍ക്കുന്നു.
Story Highlights: team india raeached kariyavattom green fields
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here