Advertisement

ടൈം മാഗസിന്റെ റൈസിംഗ് സ്റ്റാര്‍ പട്ടികയില്‍ ഇടം പിടിച്ച് ആകാശ് അംബാനി; നൂറ് താരങ്ങളിലെ ഏക ഇന്ത്യക്കാരന്‍

September 29, 2022
Google News 3 minutes Read

ടൈം മാസിക തയാറാക്കിയ ടൈം 100 നെക്‌സറ്റ് റൈസിംഗ് സ്റ്റാര്‍സ് പട്ടികയില്‍ ഇടം പിടിച്ച് ആകാശ് അംബാനി. പട്ടികയിലെ ഏക ഇന്ത്യക്കാരനാണ് ആകാശ്. ബിസിനസ്, സിനിമ, രാഷ്ട്രീയം, ആരോഗ്യം, ശാസ്ത്രം, സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭാവിയുടെ വാഗ്ദാനങ്ങളെയാണ് ലിസ്റ്റില്‍ പരിഗണിക്കുന്നത്. ലോകത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന 100 താരോദയങ്ങളുടെ വിവരങ്ങളാണ് ലിസ്റ്റിലുള്ളത്. ( Akash Ambani named to TIME100 NEXT list)

426 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി റിലയന്‍സ് ജിയോയെ വളര്‍ത്താന്‍ ചെയര്‍മാന്‍ ആകാശ് ചെയ്ത കഠിനാധ്വാനത്തെ ടൈം മാസിക പ്രശംസിക്കുന്നുണ്ട്. വെറും 22 വയസില്‍ ജിയോയുടെ തലപ്പെത്തിയ ആകാശ് ബിസിനസില്‍ മികച്ച മാതൃക കാട്ടിയെന്നും പരാമര്‍ശമുണ്ട്.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

ഗൂഗിളില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം ഇറക്കുന്നതില്‍ ആകാശ് പ്രധാന പങ്ക് വഹിച്ചെന്നും ടൈം മാസിക പറയുന്നു. ഇന്ത്യന്‍ ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മകനാണ് ആകാശ് അംബാനി.

Story Highlights: Akash Ambani named to TIME100 NEXT list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here