Advertisement

‘ചാറ്റൽ മഴയും ഈർപ്പവും പിച്ചിന്റെ സ്വഭാവം മാറ്റി’; മോശം പിച്ചെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ക്യൂറേറ്റര്‍ ട്വന്റിഫോറിനോട്

September 29, 2022
Google News 3 minutes Read

കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് വലിയ ചർച്ചകൾ ഉയരുന്നതിനിടെ പ്രതികരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റര്‍ എ എം ബിജു. മോശം പിച്ചെന്ന വിമർശനങ്ങൾക്ക് മറുപടിയുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ചാറ്റൽ മഴയും ഈർപ്പവും പിച്ചിന്റെ സ്വഭാവം മാറ്റി. രണ്ട് അർധ സെഞ്ചുറികൾ പിച്ചിൽ നേടി. മത്സരത്തിൽ നിരാശനല്ലെന്ന് ക്യൂറേറ്റര്‍ എ എം ബിജു ട്വന്റിഫോറിനോട് പറഞ്ഞു.(curator biju about kariyavattom green field pitch)

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

ബാറ്റിം​ഗ് പിച്ച് ഒരുക്കാൻ തന്നെയാണ് ശ്രമിച്ചതെന്ന് മത്സരശേഷം അദ്ദേഹം പ്രതികരിച്ചു. പക്ഷേ, കാലാവസ്ഥയും മഞ്ഞുവീഴ്ചയും തിരിച്ചടിയായി. ഇന്ത്യ വിജയം നേടിയതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യ മിന്നും വിജയം സ്വന്തമാക്കിയെങ്കിലും കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് പല കോണിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.ഈ സാഹചര്യത്തിലാണ് ക്യുറേറ്റർ പ്രതികരിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷമെത്തുന്ന മത്സരത്തിനായി റണ്ണൊഴുകും പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത് എന്നായിരുന്നു മത്സരത്തിന് മുമ്പ് ക്യൂറേറ്റർ പറഞ്ഞിരുന്നത്.

Story Highlights: curator biju about kariyavattom green field pitch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here