Advertisement

യുവനടിമാർക്കെതിരായ ലൈംഗിക അതിക്രമം; പന്തീരങ്കാവ് പൊലീസ് കേസെടുത്തു

September 29, 2022
Google News 2 minutes Read
pantheerankavu police takes case on kozhikode actress attack

സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെ യുവനടികൾക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തിൽ പന്തീരങ്കാവ് പൊലിസ് കേസെടുത്തു. രണ്ടുനടിമാരുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയതിനു ശേഷമാണ് നടപടി. ( pantheerankavu police takes case on kozhikode actress attack )

സിനിമയുടെ പ്രമോഷൻ ചടങ്ങുമായി ബന്ധപ്പെട്ട് ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് പൊലിസ് നിർദേശം നൽകി. ചൊവ്വാഴ്ച വൈകുന്നേരം സിനിമയുടെ പ്രമോഷൻ ചടങ്ങ് കഴിഞ്ഞ് പോകുന്നതിനിടെ രണ്ട് യുവനടികൾക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്.

സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പടെ രണ്ട് ജാമ്യാമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവം നടന്ന കോഴിക്കോട്ടെ മാളിലെ സിസിടിവി ദൃശ്യങ്ങൾ ഡിസിപി യുടെ നേതൃത്വത്തിൽ ഇന്നലെ പരിശോധിച്ചിരുന്നു. നടിമാർക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിനെതിരെ വിവിധ മേഖലകളിലുള്ളവർ വിമർശനമുന്നയിച്ച് രംഗത്തെത്തി.

Story Highlights: pantheerankavu police takes case on kozhikode actress attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here