ശമ്പളം 36,000 രൂപ മുതൽ 63,840 വരെ; ബിരുദ ധാരികളെ ക്ഷണിച്ച് എസ്ബിഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 1673 പ്രബേഷനറി ഓഫിസർ ഒഴിവിലേക്കാണ് നിയമനം. ( sbi job opening )
സിഎ, സിഎംഎ, ബിടെക്ക് ഉൾപ്പെടെയുള്ള ബിരുദ ധാരികൾക്ക് അപേക്ഷിക്കാം. അവസാന വർഷ വിദ്യാർത്ഥികളെയും പരിഗണിക്കും 21 വയസിനും 30 വയസിനും മധ്യേ പ്രായമുള്ള ആർക്കും അപേക്ഷിക്കാം.
ഒരു മണിക്കൂർ പ്രിലിമിനറി പരീക്ഷയിൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ്, റീസണിംഗ് എബിലിറ്റി എന്നീ വിഭാഗങ്ങളിലായി 100 ചോദ്യങ്ങളാകും ഉദ്യോഗാർത്ഥിക്ക് മുന്നിൽ എത്തുക. ഒബ്ജക്ടീവ് ഗണത്തിൽപ്പെടുന്ന ചോദ്യങ്ങളാകും. ഈ പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെടുന്നവർ അടുത്ത ഘട്ടത്തിലേക്ക് കടക്കും.
Read Also: എസ്ബിഐ ബാങ്ക് പണമിടപാടുകൾക്ക് ഇനി ഗ്രീൻ കാർഡ് നിർബന്ധമോ ? എന്താണ് ഗ്രീൻ കാർഡ് ?
അടുത്ത ഘട്ടത്തിൽ ഒബ്ജക്ടീവും ഡിസ്‌ക്രിപ്റ്റീവും അടങ്ങുന്ന ചോദ്യ പേപ്പറാകും. പിന്നാലെ ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 36,000 മുതൽ 63,840 രൂപ വരെയാണ് ശമ്പളം ലഭിക്കുക.
പരീക്ഷയ്ക്കുള്ള അപേക്ഷാ ഫഈസ് 750 രൂപയാണ്. പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്ക് ഫീസ് ഇല്ല. ഒക്ടോബർ 12 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി. https://bank.sbi/careers, https://sbi.co.in/careers, എന്നീ വെബ്‌സൈറ്റുകൾ വഴി അപേക്ഷ സമർപ്പിക്കാം.
Story Highlights: sbi job opening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here