Advertisement

പോപ്പുലര്‍ ഫ്രണ്ടിന്റെ ചോരക്കളി നിരോധിച്ചിട്ടും നൊമ്പരമായി അഭിമന്യു

September 29, 2022
Google News 2 minutes Read

ഒറ്റ രാത്രി കൊണ്ട് ദേശീയ ഏജൻസികൾ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഉഴുതുമറിച്ചപ്പോൾ വെളിപ്പെട്ടത് തീവ്രവാദ പ്രവർത്തനം ഉൾപ്പെടെയുള്ള ഫ്രണ്ടിന്റെ ചോരക്കളി. കേരളത്തില്‍ നിന്നുള്ള എന്‍ഡിഎഫും കര്‍ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റിയും മനിത നീതി പസാരൈയും അടക്കമുള്ള സംഘടനകള്‍ ചേര്‍ന്ന് 2006 നവംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് രൂപവത്കരിച്ചത്. ഒടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്രസര്‍ക്കാര്‍ പൂട്ടിട്ടിരിക്കുന്നു. ഒപ്പം പോപ്പുലര്‍ ഫ്രണ്ടിന്റെ ഏഴ് അനുബന്ധ സംഘടനകള്‍ക്കും നിരോധനം.

കേരളത്തിലെ അഭിമന്യു, സഞ്ജിത്ത്, നന്ദു, ബിബിൻ എന്നിവരുൾപ്പെടെ നിരവധി ആളുകളുടെ കൊലപാതകങ്ങളിലും കർണാടകയിൽ നാല് കേസുകളിലും തമിഴ്‌നാട്ടിൽ ഒരു കേസിലും പിഎഫ്‌ഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബുധനാഴ്ച പുറപ്പെടുവിച്ച നിരോധന ഉത്തരവിൽ പറയുന്നു. പിഎഫ്ഐയെ നിരോധിക്കാൻ കാരണമായി കേരളത്തിലടക്കമുണ്ടായ കൊലപാതകങ്ങൾ ചൂണ്ടിക്കാട്ടുമ്പോഴും, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകർ ഉൾപ്പെട്ട ആദ്യ കാമ്പസ് കൊലപാതകത്തിന്റെ വിചാരണ വീണ്ടും വാർത്തയിൽ നിറയുന്നു. അഭിമന്യു വധക്കേസിന്റെ വിചാരണ, വിദ്യാർത്ഥി നേതാവിനെ കൊലപ്പെടുത്തി നാല് വർഷം കഴിഞ്ഞിട്ടും ഇതുവരെ എങ്ങും എത്തിയിട്ടില്ല.

2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടത്. ചുമരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമായിരുന്നു കേരളത്തെ നടുക്കിയ ആ കൊലപാതകത്തിന് കാരണം. പോപ്പുലര്‍ ഫ്രണ്ട്-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യൂവിന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കി. ഒന്നാം പ്രതിയായ ജെ.മുഹമ്മദ് മഹാരാജാസ് കോളജിലെ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ യൂണിറ്റ് പ്രസിഡന്റായിരുന്നു. പ്രതികളിൽ ചിലർ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്ഡിപിഐ) അംഗങ്ങളാണെന്നും റിപ്പോർട്ടുണ്ട്.

കേസില്‍ 26 പോപ്പുലര്‍ ഫ്രണ്ടുകാരെയാണ് പൊലീസ് പ്രതിചേര്‍ത്തത്. ഇതില്‍ 15 പേര്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊലപാതകക്കേസിലും ഗൂഢാലോചനയിലും പ്രതികൾക്ക് അഭയം നൽകിയതിന് 10 പേർക്കെതിരെ ഇന്നും അന്വേഷണം നടക്കുന്നുണ്ട്. കേസിന്റെ വിചാരണ നടപടികള്‍ അനന്തമായി തുടരുന്നതിനിടെ പല പ്രതികളും ജാമ്യത്തിലിറങ്ങി. പ്രതികളുടെ അറസ്റ്റിൽ ഉണ്ടായ കാലതാമസം, കൊവിഡ് പ്രേരിതമായ ലോക്ക്ഡൗൺ എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങളുടെ സംയോജനമാണ് നടപടിക്രമങ്ങൾ വൈകിപ്പിച്ചത്.

പ്രതികൾ ജാമ്യത്തിലിറങ്ങിയതോടെ കേസിന്റെ മുൻഗണനാ പദവി നഷ്ടമായി. പ്രതികൾ കസ്റ്റഡിയിലിരിക്കെ വിചാരണ ആരംഭിച്ചിരുന്നെങ്കിൽ മുൻഗണനാ പട്ടികയിൽ ഇത് ഉയരുമായിരുന്നു. ഇപ്പോൾ, ഒരുപാട് പഴയ കേസുകൾ പരിഗണനയ്ക്കായി കിടക്കുന്നതിനാൽ കാലക്രമത്തിൽ കേസ് എടുക്കുമ്പോൾ വിചാരണ ആരംഭിക്കുമെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 2021 ഫെബ്രുവരി 24-ന് ആലപ്പുഴ വയലാറില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ നന്ദുകൃഷ്ണ കൊല്ലപ്പെട്ടു. എസ്.ഡി.പി.ഐ, ആര്‍.എസ്.എസ്. സംഘടനകളുടെ മാര്‍ച്ചിന് പിന്നാലെയാണ് നന്ദുകൃഷ്ണയെ വീടിന് സമീപത്തുവച്ച് വെട്ടിക്കൊന്നത്. കേസില്‍ 25 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍.

Story Highlights: Trial in first campus murder pending for four years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here