ബേബി കെയർ ബാഗിൽ മകൾ, പിറകിൽ മകൻ; മക്കളെയും കൊണ്ട് ഡെലിവറി ചെയ്യുന്ന സൊമാറ്റോ ഏജന്റ്…

ജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോ പ്രതിസന്ധികളും തരണം ചെയ്തു വേണം മുന്നോട്ട് പോകാൻ. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. വീട്ടിലെ ചെലവിനായി തുക കണ്ടെത്താൻ നെട്ടോട്ടമോടുന്നവരാണ് മിക്കവരും. അതിനായി പരിശ്രമിക്കുന്ന പ്രചോദനമേകുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെ കഠിനധ്വാനം ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഫുഡ് വ്‌ളോഗര്‍ സൗരഭ് പഞ്ച്‌വാനിയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചുട്ടുപൊള്ളുന്ന വെയിലില്‍ രണ്ടു കുട്ടികളേയും കൊണ്ട് ഭക്ഷണം ഡെലിവെറി ചെയ്യുന്ന ഡെലിവറി പാര്‍ട്ണറുടെ ഹൃദയസ്പർശിയായ വീഡിയോയാണിത്.
‘ഇത് ദൃശ്യങ്ങൾ എനിക്ക് ഒരുപാട് പ്രചോദനം നല്‍കുന്നു. ഒരു ദിവസം മുഴുവന്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ ഈ രണ്ട് കുട്ടികളേയും ഒപ്പമിരുത്തി ഈ സൊമാറ്റൊ ഡെലിവറി പാര്‍ട്ണര്‍ ജോലി ചെയ്യുന്നത് നമുക്കൊക്കെ നൽകുന്നത് പ്രതീക്ഷയും പ്രചോദനവുമാണ്. ദൃഢനിശ്ചയമുണ്ടെങ്കില്‍ ഈ ലോകത്ത് നമുക്ക് ചെയ്യാൻ സാധിക്കാത്തത് ഒന്നും തന്നെയില്ല എന്ന് നാം ഇതില്‍ നിന്ന് പഠിക്കണം.’ വീഡിയോ പങ്കുവെച്ച് കൊണ്ട് സൗരഭ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയാണ്.
ബേബി കാരിയര്‍ ബാഗില്‍ ചെറിയ മകളെ ഇരുത്തി വണ്ടിയോടിച്ചാണ് ഇയാള്‍ ഭക്ഷണം ഡെലിവെറി ചെയ്യാനെത്തിയത്. ഒപ്പം മൂത്ത മകനും കൂടെയുണ്ട്. ജോലിയെ കുറിച്ച് ഇയാളോട് സൗരഭ് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. മകൾ എപ്പോഴും കൂടെ ഉണ്ടാകുമെന്നും മകന്‍ എന്നെ ജോലിയില്‍ സഹായിക്കുമെന്നും ഇദ്ദേഹം മറുപടിയായി പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ശ്രദ്ധ നേടിയത്. പത്ത് ലക്ഷത്തിലധികം ആളുകൾ ഇതിനോടകം വീഡിയോ കണ്ടിട്ടുണ്ട്.
സൊമാറ്റോയും വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകി. പ്രൈവറ്റ് മെസ്സേജ് ആയി ഓര്‍ഡര്‍ ഡീറ്റെയ്ല്‍സ് അയക്കൂ എന്നും എങ്കില്‍ ഈ ഡെലിവെറി പാര്‍ട്ണറെ ഞങ്ങൾക്ക് സഹായിക്കാനാകുംഎന്നുമായിരുന്നു സൊമാറ്റോയുടെ കമന്റ്.
Story Highlights: zomato delivery partner carries his kids to work internet calls him real hero
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here