Advertisement

മേലെ അബ്ബണ്ണൂർ ഊരിലെ കുടിവെള്ളം പ്രശ്നം; സ്വമേധയാ കേസെടുത്ത് പട്ടികജാതി – പട്ടികവർഗ കമ്മീഷൻ [24 Impact]

September 30, 2022
Google News 2 minutes Read
attappadi drinking water commission

അട്ടപ്പാടി മേലെ അബ്ബണ്ണൂർ ഊരിലെ കുടിവെള്ള പ്രശ്നത്തിൽ സ്വമേധയാ കേസെടുത്ത് പട്ടികജാതി – പട്ടികവർഗ കമ്മീഷൻ. 24 നൽകിയ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. സംഭവത്തിൽ ജില്ലാ കളക്ടർ, അഗളി ഡിവൈഎസ്പി, പുതൂർ ഗ്രാമപഞ്ചായത്ത് എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു. 15 ദിവസങ്ങൾക്കകം വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. 24 Impact (attappadi drinking water commission)

Read Also: അട്ടപ്പാടിയിൽ ആദിവാസി യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ മരിച്ചു

കഴിഞ്ഞ പത്ത് വർഷത്തോളമായി മാലിന്യം നിറഞ്ഞ ഒരു കുളത്തിൽ നിന്നാണ് ആ ഊരിലെ മുപ്പത്തിയാറ് കുടുംബങ്ങൾ വെള്ളമെടുത്തിരുന്നത്. സ്വാഭാവികമായും ഒരു നൂറിൽപരം ആളുകൾ ഉണ്ടാവും. ഇത്രയും ആളുകൾ ഈ മാലിന്യം നിറഞ്ഞ കുളത്തിൽ നിന്നാണ് വെള്ളം എടുത്തിരുന്നത് എന്നുള്ള വളരെ സങ്കടകരമായിട്ടുള്ള വാർത്തയാണ് നമ്മൾ ഇന്നലെ നൽകിയത്. ഇപ്പോൾ സംസ്ഥാന പട്ടികജാതി – പട്ടികവർഗ കമ്മീഷൻ കമ്മീഷൻ നേരിട്ട് ഇടപെടൽ നടത്തിയിരിക്കുകയാണ്. വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കാൻ കമ്മീഷൻ തീരുമാനിച്ചിരിക്കുകയാണ്.

Read Also: ‘വ്യാജരേഖകളുണ്ടാക്കി ഭീഷണിപ്പെടുത്തുന്നു’; അട്ടപ്പാടിയിൽ ആദിവാസികളുടെ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയതായി പരാതി

ജില്ലാ കളക്ടർ, അഗളി ഡിവൈഎസ്പി, പുതൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് കമ്മീഷൻ ഇപ്പോൾ കത്തയച്ചിട്ടുണ്ട്. പതിനഞ്ച് ദിവസത്തിനകം ഈ വിഷയത്തിൽ അടിയന്തരമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിലവിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

നമ്മൾ പുതൂർ പഞ്ചായത്ത് പ്രസിഡന്റിനെ അടക്കം ബന്ധപ്പെട്ടപ്പോൾ അവിടെ എതിർപ്പുമൂലം ഈ കുടിവെള്ള പദ്ധതി നടപ്പാക്കാൻ കഴിയുന്നില്ല എന്നാണ് അവർ പറഞ്ഞത്.

Story Highlights: attappadi drinking water sc st commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here