Advertisement

ജയിൽ ടൂറിസം: ഒരു രാത്രിക്ക് 500 രൂപ, വിനോദസഞ്ചാരികൾക്ക് ‘യഥാർത്ഥ ജയിൽ’ അനുഭവം അറിയാൻ അവസരം…

September 30, 2022
Google News 2 minutes Read

വിനോദ സഞ്ചാരികൾക്കായി നിരവധി പദ്ധതികൾ വിവിധ സംസ്ഥാനങ്ങൾ ആവിഷ്ക്കരിക്കാറുണ്ട്. എന്നാൽ ജയിൽ ടൂറിസത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? കേട്ടാൽ കൗതുകം തോന്നുമെങ്കിലും സംഭവം ഉള്ളതാണ്. ജയിലിൽ കിടക്കുന്നവരെല്ലാം കുറ്റവാളികൾ അല്ലല്ലോ… നിരവധി മഹാന്മാർ ജയിലിൽ കിടന്നിട്ടുള്ളവരാണ്.
ഉത്തരാഖണ്ഡിലെ ഹൽദ്വാനി സർക്കാർ, തടവിലാക്കപ്പെടുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കായി ജയിൽ ടൂറിസം ആരംഭിച്ചിരിക്കുകയാണ്. ജയിലിൽ ഒരു ദിവസം കിടക്കാൻ 500 രൂപയാണ്.

യഥാർത്ഥ ജയിൽ അനുഭവം അറിയാൻ വിനോദസഞ്ചാരികൾക്ക് താമസസൗകര്യം നൽകുന്നതിനായി മുൻ ജയിലിന്റെ ഒരു പ്രദേശം ഇപ്പോൾ നവീകരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഹൽദ്വാനി ജയിൽ 1903-ൽ നിർമ്മിച്ചതാണ്. അതിൽ ആറ് സ്റ്റാഫ് ക്വാർട്ടേഴ്‌സുകളുള്ള പഴയ ആയുധപ്പുരയും, ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. അതാണ് നിലവിൽ “ജയിൽ അതിഥികളെ” സ്വീകരിക്കാൻ ഉപയോഗിക്കുന്നത്.

ഈ “ടൂറിസ്റ്റ് തടവുകാർക്ക്” ജയിൽ യൂണിഫോമും ജയിൽ അടുക്കളയിൽ ഉണ്ടാക്കുന്ന ഭക്ഷണവും നൽകുന്നതെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുകയാണ് ഈ ജയിൽ വിശേഷങ്ങൾ.

Story Highlights: For ₹ 500 Per Night, Uttarakhand To Offer Real Jail Experience To Tourists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here