Advertisement

തുടർച്ചയായ സ്ഥലം മാറ്റത്തിൽ പ്രതിഷേധവുമായി ഐഎഎസ് അസോസിയേഷൻ

September 30, 2022
Google News 1 minute Read

തുടർച്ചയായ സ്ഥലം മാറ്റത്തിൽ പ്രതിഷേധവുമായി ഐഎഎസ് അസോസിയേഷൻ രംഗത്ത്. മുഖ്യമന്ത്രിക്ക് അസോസിയേഷൻ കത്ത് കൊടുത്തു. ചട്ടപ്രകാരമല്ലാത്ത നിയമനം ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഒരു തസ്തികയിൽ രണ്ടു കൊല്ലമെങ്കിലും നിയമനം കൊടുക്കണം. സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയിൽ മാത്രം ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്നും കത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ അടിക്കടി ചില സ്ഥലം മാറ്റങ്ങൾ ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധം അറിയിച്ചു കൊണ്ടാണ് ഐഎഎസ് അസോസിയേഷൻ ഇപ്പോൾ മുഖ്യമന്ത്രി കത്ത് നൽകിയിരിക്കുന്നത്. സിവിൽ സർവീസ് ചട്ടപ്രകാരം ഒരു തസ്തികയിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും ജോലി ചെയ്യാൻ അനുവദിക്കുക എന്നത് സുപ്രിം കോടതി തന്നെ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ഇക്കാര്യങ്ങളും നിവേദനത്തിൽ അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ചട്ടപ്രകാരമല്ലാത്ത നിയമനം ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെ ബാധിക്കുന്നു എന്നുള്ളതാണ് അസോസിയേഷൻ മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. സിവിൽ സർവീസ് ബോർഡിൻ്റെ ശുപാർശയിൽ മാത്രം ഉദ്യോഗസ്ഥരെ നീക്കം ചെയ്യുകയും നിയമിക്കുകയും വേണം എന്നതാണ് അസോസിയേഷൻ്റെ ഒരു ആവശ്യം. ചട്ടപ്രകാരം ഒരു തസ്തികയിൽ രണ്ടുവർഷമെങ്കിലും നിയമനം നൽകണം. ഇതിനുമുമ്പ് ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെങ്കിൽ ഉദ്യോഗസ്ഥരുടെ അഭിപ്രായം കേൾക്കണം. മാത്രമല്ല, തീരുമാനം സിവിൽ സർവീസ് ബോർഡിന് വിടാം. ബോർഡായിരിക്കണം ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എന്നാണ് ഇപ്പോൾ അസോസിയേഷൻ ആവശ്യപ്പെടുന്നത്. അതോടൊപ്പം തന്നെ നിയമനത്തിൽ കഴിവും അനുയോജ്യതയും പരിഗണിക്കണം എന്നുകൂടി അസോസിയേഷൻ ആവശ്യപ്പെടുന്നുണ്ട്. ഉദ്യോഗസ്ഥരെ മാറ്റുമ്പോൾ ആ മാറ്റത്തിൻ്റെ കാരണം ഫയലിൽ രേഖപ്പെടുത്താൻ സർക്കാർ തയ്യാറാകണം എന്നും നിവേദനത്തിൽ പറയുന്നു. ജൂൺ മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിൽ ഉദ്യോഗസ്ഥ മാറ്റം മരവിപ്പിക്കണമെന്ന ആവശ്യം കൂടി ഇപ്പോൾ ഐഎഎസ് അസോസിയേഷൻ മുന്നോട്ടുവയ്ക്കുന്നുണ്ട്.

Story Highlights: ias association protest letter cm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here