Advertisement

ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ട് ഓഫീസ് സീൽ ചെയ്തു

September 30, 2022
Google News 1 minute Read

ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ട് ഓഫീസ് സീൽ ചെയ്തു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നോട്ടിസ് പതിച്ച് പൂട്ടിയത്. 15 വർഷം മുൻപ് പോപ്പുലർ ഫ്രണ്ട് സ്വന്തമായിട്ട് മേടിച്ച സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയുന്നത്. കൾച്ചറൽ സംഘം എന്ന പേരിലാണ് ഇവിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തനം നടത്തിയത്. സംഘടനയുടെ എല്ലാ കമ്മിറ്റികളും ഇവിടെയാണ് നടന്നിരുന്നത്.

അതിനിടെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിനു പിന്നാലെ പി എഫ്ഐ ഓഫീസുകൾക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. ജില്ലയിലെ പ്രധാന പിഎഫ് ഐ ഓഫീസായ മലബാർ ഹൗസിൽ പൊലീസ് നോട്ടിസ് പതിച്ചു. താനൂർ ഡിവൈ എസ്പി മൂസ വള്ളിക്കാടൻ്റെ നേതൃത്വത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. വിവരശേഖരം നടത്തിയതിനു ശേഷം കളക്ടർക്ക് റിപ്പോർട്ട് കൈമാറും.

അതേസമയം വയനാട്ടിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളും സീൽ ചെയ്തു. മാനന്തവാടി എരുമത്തെരുവിലെ ജില്ലാ കമ്മിറ്റി ഓഫീസും മേപ്പാടി റിപ്പണിലെ ഓഫീസുമാണ് സീൽ ചെയ്തത്. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയത്.

കാസർഗോഡ് പടന്നയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസും പൊലീസ് സീൽ ചെയ്തു.
തീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പ്രവർത്തിക്കുന്ന ഓഫീസാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ സീൽ ചെയ്തത്. ഇതോടെ ജില്ലയിൽ പട്ടികയിലുള്ള രണ്ട് ഓഫീസുകളും സീൽ ചെയ്തു.

Read Also: പിഎഫ്ഐ ഓഫീസുകൾക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു; സ്ഥാപനങ്ങളിൽ നോട്ടിസ് പതിച്ചു

ഇതിനിടെ പള്ളുരുത്തി പോപ്പുലർ ഫ്രണ്ട് ഓഫീസ് സീൽ ചെയ്യുന്നതിന് നടപടി ആരംഭിച്ചു.
പൊലീസ് നോട്ടിസ് പതിപ്പിച്ചു.

Story Highlights: Popular front office sealed in Erattupetta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here